ബ്രസീലും ചിലിയും കഴിഞ്ഞാൽ തെക്കനമേരിക്കയിൽനിന്ന് ഇന്ത്യൻ മണ്ണിലെത്തുന്ന പവർഹൗസാണ് കൊളംബിയ. ഇടക്കാലത്ത് കൗമാര ലോകകപ്പിലെ സ്ഥിര സാന്നിധ്യമായിരുന്നവർക്ക് തുടർച്ചയായി മൂന്ന് ലോകകപ്പിൽ പന്തുതട്ടാൻപോലും യോഗ്യത ലഭിച്ചില്ല. 2009 നൈജീരിയ ലോകകപ്പിൽ സെമിഫൈനലിസ്റ്റായി നാലാം സ്ഥാനക്കാരായി മടങ്ങിയശേഷം ആദ്യമായാണ് എട്ടുവർഷത്തിനു ശേഷം അവർ ലോകകപ്പിെൻറ പറുദീസയിലേക്ക് തിരിച്ചെത്തുന്നത്.
റോഡ് ടു ഇന്ത്യ: തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ ബ്രസീലിനും ചിലിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു കൊളംബിയ. രണ്ട് ജയം, ഒരു സമനില, ഒരു തോൽവി എന്നിവ ഗ്രൂപ് റൗണ്ടിൽ. ഫൈനൽ റൗണ്ടിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയും.
കോച്ച്: ഒർലാൻഡോ റെസ്ട്രെപോയാണ് പരിശീലകൻ. ഫുട്ബാൾ കളിച്ചിട്ടില്ലെങ്കിലും ഫുട്ബാളിെൻറ സഞ്ചരിക്കുന്ന പാഠപുസ്തകമാണ് ഒർലാൻഡോ. വൻകരയിൽ വിവിധ ക്ലബുകളുടെ പരിശീലകനുമായിരുന്നു ഇദ്ദേഹം. ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ഇന്ത്യ ശക്തരായ എതിരാളികളാവുമെന്ന് വ്യക്തമാക്കിയാണ് റെസ്ട്രെപോയും സംഘവും ബുധനാഴ്ച ഡൽഹിയിലെത്തുന്നത്.
തെക്കനമേരിക്കൻ യോഗ്യത റൗണ്ടിലെ സൂപ്പർതാരമായിരുന്ന റൈറ്റ്ബാക്ക് മറ്റിയോ ഗർവിറ്റോയില്ലാതെയാണ് കൊളംബിയ ഇന്ത്യയിലേക്ക് വരുന്നത്. അന്ന് മൂന്ന് ഗോൾ വീതം നേടിയ സാൻറിയാഗോ ബരേറോ, യുവൻ പെനലോസ, ജാമിൻറൺ കംപാസ് എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.