ഒാഷ്യാനിയയിൽനിന്നുള്ള ന്യൂസിലൻഡിന് ഫിഫ അണ്ടർ 17 ലോകകപ്പിൽ അവകാശവാദങ്ങളൊന്നുമില്ല. 1997ലാണ് കൗമാര ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വർഷം േയാഗ്യത ലഭിച്ചില്ലെങ്കിലും 1999ൽ ലോകകപ്പിന് വേദി ലഭിച്ചതോടെ നേരിട്ടുള്ള യോഗ്യത ലഭിച്ചു. ഒാഷ്യാനിയയിലെ ആദ്യ ഫിഫ ടൂർണമെൻറായിരുന്നു ഇത്. പിന്നീടങ്ങോട്ട് മൂന്നു തവണ കൗമാര ലോകകപ്പ് അകലംനിന്നെങ്കിലും 2007 മുതൽ തുടർച്ചയായ അഞ്ചു തവണയും യോഗ്യത നേടിയെടുത്ത് ലോക മാമാങ്കത്തിന് ടിക്കറ്റുറപ്പിച്ചു. 2015ലെ ചിലി ലോകകപ്പിലെ പ്രീക്വാർട്ടറിൽ എത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.
റോഡ് ടു ഇന്ത്യ ഒ.എഫ്.സി അണ്ടർ 17 ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് കിവികൾ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്. ഒാഷ്യാനിയ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ‘ബി’ ചാമ്പ്യന്മാരായി തുടങ്ങിയ ന്യൂസിലൻഡ് സെമിയിൽ പാപ്വ ന്യൂഗുനിയെ 2-1നും ഫൈനലിൽ ന്യൂകാലിഡോണിയയെ 7-0ത്തിനും തോൽപിച്ചാണ് ചാമ്പ്യന്മാരായത്.
കോച്ച്മുൻ ദേശീയ താരമായിരുന്ന ഡാനി ഹേയാണ് കിവികളുടെ പരിശീലകൻ. 2015 ചുമതലയേറ്റെടുത്ത വർഷംതന്നെ കൗമാര ലോകകപ്പിന് യോഗ്യത നേടി ടീമിനെ പ്രീക്വാർട്ടർ വരെയെത്തിച്ചു.
ചാൾസ് സ്പ്രാഗ് ന്യൂസിലൻഡിലെ ഇൗസ്റ്റേൺ സബേർബ് എ.എഫ്.സിക്കു വേണ്ടി കളിക്കുന്ന ചാൾസ് സ്പ്രാഗാണ് ടീമിെൻറ മികച്ച താരം. ഒ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ഫൈനലിലെ ഒരു ഗോളടക്കം ഏഴു ഗോളുകൾ ടൂർണമെൻറിൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.