െകാൽക്കത്ത: രണ്ടുഗോളിന് പിന്നിൽനിന്നശേഷം ഗംഭീരമായി തിരിച്ചുവന്ന് അണ്ടർ 17 ലോകകിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ, പിന്നിൽ പ്രവർത്തിച്ച തല സ്റ്റീവ് കൂപ്പർ എന്ന വെയ്ൽസുകാരേൻറതാണ്. ടീമിനെ അറിഞ്ഞും മനസ്സിലാക്കിയും കോച്ച് കൂപ്പർ രചിച്ച തിരക്കഥയിൽ, എതിരാളികളെല്ലാം നിഷ്പ്രഭമായി ഇംഗ്ലണ്ട് കന്നി ലോകകപ്പിൽ മുത്തമിട്ടു. വിജയരഹസ്യം തേടി മാധ്യമങ്ങൾ പിന്നിൽ കൂടിയപ്പോൾ കൂപ്പറിനു പറയാനുണ്ടായിരുന്നത് ഒരേയൊരു കാര്യം- ഇംഗ്ലണ്ട് ഫുട്ബാൾ ഫെഡറേഷെൻറ ദീർഘദൂര പദ്ധതികൾ വിജയം കാണുന്നു.
‘‘ ഇംഗ്ലണ്ടിലെ ക്ലബുകളിൽ കളിപഠിച്ച പ്രതിഭകളെ തിരഞ്ഞുപിടിച്ച് ടീമാക്കി മാറ്റുകയായിരുന്നു. ഭാവിയിലെ ഇംഗ്ലണ്ട് സീനിയർ ടീമിനെ മനസ്സിൽ കണ്ട് നേരേത്ത ലോകകപ്പിന് നന്നായി ഒരുങ്ങി. ഇൗ ടീമിനെ വളർത്തി സീനിയർ ലോകകപ്പും യൂറോകപ്പും നേടണം, അതാണ് ഇനിയുള്ള ലക്ഷ്യം’’- കൂപ്പർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.