അബൂദബി: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഇന്ന് പന്തുരുളുേമ്പാൾ ചാരിതാർഥ്യത്തോടെ യു.എ.ഇയിൽ ഒരു മലയാളി സ്പോർട്സ് സംഘാടകൻ. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് പ്രതിഭകളെ കണ്ടെത്തുന്നതിന് ചുക്കാൻ പിടിച്ച സി.കെ.പി. ഷാനവാസാണ് ഒരായിരം പ്രതീക്ഷകളോടെ മാതൃ രാജ്യത്തിെൻറ പന്തടക്കങ്ങളിലേക്ക് ഉറ്റുനോക്കുന്നത്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെപ്റ്റ് സ്പോർട്സ് ഫുട്ബാൾ അക്കാദമി ഡയറക്ടർ കൂടിയായ ഷാനവാസ് 2015 ഏപ്രിലിലാണ് ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീം ഒാവർസീസ് കോഒാഡിനേറ്ററായി ചുമതലയേറ്റത്. ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നിയമനം. വിദേശത്ത് ജീവിക്കുന്ന ഇന്ത്യൻ പാസ്പോർട്ടുള്ള നിരവധി കായിക താരങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്ന പദ്ധതിയാണ് ‘ഖേലോ ഇന്ത്യ’ എന്ന് ഷാനവാസ് പറയുന്നു. ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിന് വിദേശ രാജ്യങ്ങളിൽ 16ഒാളം സെലക്ഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിൽ 2800ഒാളം ഫുട്ബാൾ കളിക്കാർ പെങ്കടുത്തു. ക്യാമ്പുകളിൽനിന്ന് കണ്ടെത്തിയ താരങ്ങൾക്ക് ജർമനി, നോർവേ, ബ്രസീൽ, ദുബൈ, ഇറ്റലി, പോർച്ചുഗൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ പരിശീലനം നൽകി. പരിശീലന ക്യാമ്പുകളിലെ പ്രകടനം കൂടി പരിഗണിച്ചാണ് ടീം സെലക്ഷൻ നടത്തിയത്. ടീമിലെ ഗോൾകീപ്പറായ സണ്ണി ധലിവലിനെ ഇപ്രകാരം കണ്ടെത്തിയതാണ്. പഞ്ചാബ് സംസ്ഥാനക്കാരനായ സണ്ണി കാനഡയിലെ ടൊറണ്ടോ ക്ലബ് കളിക്കാരനാണ്. യു.എ.ഇയിൽനിന്ന് നാല് കുട്ടികൾക്ക് പോർച്ചുഗലിലെ പരിശീലനത്തിൽ പെങ്കടുക്കാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരാൾക്ക് വ്യക്തിപരമായ കാരണങ്ങളാൽ പെങ്കടുക്കാനായില്ല. മൂന്നുപേർ പെങ്കടുത്തെങ്കിലും ഫൈനൽ സെലക്ഷനിൽ യോഗ്യത നേടാനായില്ല. 2013ലെ ഫിഫ ലോകകപ്പ് ലോജിസ്റ്റിക്സ് മാനേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് സി.കെ.പി. ഷാനവാസ്. യു.എ.ഇയിലെ അബൂദബി, ദുബൈ, അൽെഎൻ, ഷാർജ, റാസൽഖൈമ, ഫുജൈറ നഗരങ്ങളിലായി നടന്ന ഫുട്ബാൾ മാമാങ്കത്തിെൻറ ലോജിസ്റ്റിക്സ് അമരക്കാരനാകാനാണ് അന്ന് ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. ആദ്യമായി ലോകകപ്പിൽ കളിക്കുകയെന്ന നിലയിൽ ഇന്ത്യക്ക് ചരിത്രനിമിഷങ്ങളാണിതെന്ന് ഷാനവാസ് പറഞ്ഞു. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കൊളംബിയയും ഘാനയുമാണ് ശക്തരായ ടീമുകൾ. കൊളംബിയയുമായോ ഘാനയുമായോ വിജയം നേടുകയോ സമനില പാലിക്കുകയോ ചെയ്താൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകളുണ്ട്. അവസാന 16 ടീമുകളിൽ ഉൾപ്പെടാനായാൽ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. വെള്ളിയാഴ്ച നടക്കുന്ന കളിയിൽ യു.എസ് കളിക്കാരുടെ ഉയരമായിരിക്കും ഇന്ത്യക്ക് മുന്നിൽ വെല്ലുവിളിയാവുകയെന്നും സി.കെ.പി. ഷാനവാസ് വിലയിരുത്തി. അണ്ടർ 17 ലോകകപ്പിെൻറ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി ഇദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.