ടൂറിൻ: രണ്ടാം പാദത്തിലെ അട്ടിമറിയുടെ പ്രേതബാധയിലാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. അയാ ക്സിെൻറ ഉയിർത്തെഴുന്നേൽപിൽ വീണുപോയ റയൽ മഡ്രിഡിെൻറയും മാഞ്ചസ്റ്റർ യുനൈറ്റഡ ിെൻറ അട്ടിമറിയിൽ അടിപതറിയ പി.എസ്.ജിയുടെയും ഒാർമകൾ വേട്ടയാടുന്നു. ആദ്യ പാദത്തി ൽ മികച്ച മാർജിനിൽ ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചവരായി രണ്ടാം അങ്കത്തിനിറങ്ങി യവരെയാണ് അയാക്സും മാഞ്ചസ്റ്ററും വലിച്ചുകീറി ഒട്ടിച്ചത്. ഇറ്റലിയിലെ ടൂറിനിൽ യുവൻറസ് ഇന്ന് അത്ലറ്റികോ മഡ്രിഡിനെയും മാഞ്ചസ്റ്ററിൽ സിറ്റി ജർമൻ ക്ലബ് ഷാൾകെയെയും നേരിടുേമ്പാഴും ആകുലതകൾ ഒഴിയുന്നില്ല.
ഇന്ന് ഞങ്ങളുടെ ദിനം –ക്രിസ്റ്റ്യാനോ
ചാമ്പ്യൻസ് ലീഗ് കിരീടം ടൂറിനിലെത്തിക്കാൻ മാത്രമായാണ് യുവൻറസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൊന്നുംവിലകൊടുത്ത് സ്വന്തമാക്കിയത്. ആ സ്വപ്നം പാതിവഴിയിൽ വീണുപോയാൽ പിന്നെന്തു കാര്യം. പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ അത്ലറ്റികോ മഡ്രിഡിനോട് 2-0ത്തിന് തോറ്റതോടെ ഒാരോ യുവൻറസ് ആരാധകെൻറയും ചോദ്യമിതാണ്. അതിനുള്ള ഉത്തരമാണ് ഇന്ന് ടൂറിനിൽ തേടുന്നത്. ക്രിസ്റ്റ്യാനോയും മാൻസുകിച്ചും ഡിബാലയുമെല്ലാം നിറഞ്ഞുകളിച്ചിട്ടും മഡ്രിഡിൽനിന്ന് ഒരു ഗോൾപോലും നേടാതെയാണ് യുവൻറസ് മടങ്ങിയത്.
മുഴുസമയവും പ്രതിരോധിച്ച്, കളിയിലും പന്തടക്കത്തിലും ഏറെ പിന്നിൽനിന്ന അത്ലറ്റികോ മഡ്രിഡാവാെട്ട, രണ്ടു ഗോളടിച്ച് യുവെയെ ഞെട്ടിക്കുകയും ചെയ്തു. ഇൗ രാത്രി ഏറ്റവും മനോഹരമായിരിക്കുമെന്ന് താരം ഉറപ്പു നൽകുന്നു. ‘‘ഇൗ രാത്രിയിൽ നന്നായി കളിക്കാനാവുമെന്ന് ഉറപ്പുണ്ട്. വിശേഷപ്പെട്ട മത്സരത്തിനായി ടീമും ഞാനും ഒരുങ്ങിയിരിക്കുകയാണ്. കളത്തിലും ഗാലറിയിലും ഇതു കാണാം’’ -ക്രിസ്റ്റ്യാനോ പറയുന്നു.
അതേസമയം, ഉയിർത്തെഴുന്നേൽക്കുന്ന എതിരാളിയെ അറിഞ്ഞുകൊണ്ടുതന്നൊയണ് ഡീഗോ സിമിയോണി അത്ലറ്റികോയുമായി ടൂറിനിലെത്തുന്നത്.
സിറ്റിക്ക് മുൻതൂക്കം
ആദ്യ പാദത്തിൽ എവേ മണ്ണിൽ 3-2ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് സ്വന്തം ഗ്രൗണ്ടിലാണ് കളി. എതിരാളിയുടെ മൂന്ന് എവേ ഗോളിെൻറ കടംതന്നെ ഷാൾകെക്ക് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.