മഡ്രിഡ്: ഇൗഫൽ ടവറും പി.എസ്.ജി എന്ന ഫുട്ബാൾ ക്ലബും -ഇവ രണ്ടുമാണ് ഇന്ന് ഫ്രഞ്ചുകാരെൻറ സ്വകാര്യ അഹങ്കാരങ്ങൾ. നൂറ്റാണ്ട് പഴക്കമുള്ള ഇൗഫൽ ടവറിനോളം വരില്ലെങ്കിലും ഫ്രഞ്ച് ഫുട്ബാളിെൻറ തലയെടുപ്പ് നെയ്മറും എംബാപെയും എഡിൻസൺ കവാനിയും ഉൾപ്പെടെ ലോകതാരങ്ങൾ അണിനിരക്കുന്ന പാരിസ് സെൻറ് ജർമനാണ്.
ഫ്രഞ്ച് ലീഗിൽ തുടർച്ചയായി നാലു തവണ കിരീടമണിഞ്ഞിട്ടും കൊതിതീരാത്ത പി.എസ്.ജി പെട്രോൾ ഡോളർ വാരിയെറിഞ്ഞത് യൂറോപ്യൻ കിരീടമെന്ന ലക്ഷ്യത്തിലേക്കു മാത്രമാണ്. ശതകോടി ഡോളർ എറിഞ്ഞ് നെയ്മറിനെയും എംബാപെയെയും സ്വന്തം പന്തിയിലെത്തിച്ചവർക്ക് ഇന്ന് ജീവന്മരണ പോരാട്ടം.
കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ ബാഴ്സലോണക്ക് മുന്നിൽ വീണുപോയ യൂറോപ്യൻ സ്വപ്നങ്ങൾ പകിേട്ടാടെ തുന്നിച്ചേർത്ത് വീണ്ടുമെത്തിയപ്പോൾ അതേ പാതയിൽ റയൽ മഡ്രിഡിെൻറ രൂപത്തിൽ വീണ്ടുമൊരു സ്പാനിഷ് വെല്ലുവിളി. കഴിഞ്ഞ നാലു സീസണിൽ മൂന്നു തവണ യൂറോപ്യൻ ചാമ്പ്യന്മാരാണ് റയൽ മഡ്രിഡ്. താരത്തിളക്കത്തിലും നേട്ടങ്ങളിലും ലോകഫുട്ബാളിൽ മുൻനിരക്കാർ.
മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂവിൽ റയലും പി.എസ്.ജിയും ഇന്ന് രാത്രി 1.15ന് മുഖാമുഖമെത്തുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് സൂപ്പർതാരങ്ങളുടെ ആവേശപ്പോരാട്ടത്തിന്.
നെയ്മർ, എംബാപെ, കവാനി ത്രയത്തിെൻറ മുന്നേറ്റത്തിന് കത്രികപ്പൂെട്ടാരുക്കുകയെന്ന വലിയ വെല്ലുവിളി റാമോസ്-വറാനെ പ്രതിരോധത്തിെൻറ ബൂട്ടുകളിലാണ്. അതേസമയം, തിയാഗോ സിൽവ, ഡാനി ആൽവസ്, മാർക്വിനോസ് എന്നിവരുടെ പി.എസ്.ജി പ്രതിരോധത്തെ കീറിമുറിക്കുകയെന്ന ദൗത്യം ക്രിസ്റ്റ്യാനോക്കും ബെയ്ലിനും പിടിപ്പതു പണിയാവും.
ആക്രമണമാണ് പി.എസ്.ജി
400 ദശലക്ഷം യൂറോയാണ് (ഏതാണ്ട് 3170 കോടി രൂപ) നെയ്മറിനും എംബാപെക്കും മാത്രമായി പി.എസ്.ജി സീസണിൽ മുടക്കിയത്. എറിഞ്ഞ കാശ് വെറുതെയായില്ലെന്ന് നിലവിലെ ഫോം കൊണ്ട് ഇരുവരും തെളിയിച്ചുകഴിഞ്ഞു. പക്ഷേ, മുടക്കിയ കാശ് മുതലാവണമെങ്കിൽ യൂറോപ്യൻ കിരീടം പാരിസിലെത്തിക്കണമെന്ന വാശിയിലാണ് ക്ലബ് മാനേജ്മെൻറ്.
ഇൗ സമ്മർദത്തിനിടയിലാണ് ഉനയ് എംറി സാൻറിയാഗോ ബെർണബ്യൂവിൽ ടീമിനെ ഇറക്കുന്നത്. 27 കളിയിൽ 27 ഗോളും 16 അസിസ്റ്റുമായി നെയ്മറും 15 ഗോളും 14 അസിസ്റ്റുമായി എംബാപെയും മിന്നുന്നഫോമിലാണ്. ഇവർക്കൊപ്പം എഡിൻസൺ കവാനി 28 ഗോളുമായി മുൻനിരയിലുമുണ്ട്. ഇടക്കാലത്ത് ടീമിനകത്തെ താരപ്പിണക്കം വാർത്തയായെങ്കിലും നിർണായക സമയത്ത് എല്ലാം മറന്ന് അവർ ഒന്നാകും. ത്രിമൂർത്തി ആക്രമണം സജീവമായാൽ എതിരാളികൾക്ക് പിടിച്ചുനിൽക്കുക വെല്ലുവിളി തന്നെ.
പോർേട്ടാ x ലിവർപൂൾ
പോർചുഗൽ ക്ലബ് എഫ്.സി പോർേട്ടായും ഇംഗ്ലണ്ടിലെ ലിവർപൂളും തമ്മിലാണ് രണ്ടാം അങ്കം. പരിക്കേറ്റ എംറെ കാനില്ലാതെയാണ് ലിവർപൂളിെൻറ വരവ്. മുഹമ്മദ് സലാഹ്, ഫെർമീന്യോ, സാദിയോ മാനെ എന്നിവരുടെ സാന്നിധ്യം ഇംഗ്ലീഷ് ടീമിന് ടെൻഷൻ കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.