ലണ്ടൻ: ബാഴ്സലോണക്കും നായകൻ ലയണൽ മെസ്സിക്കും മധുര സ്മരണകളുള്ള മണ്ണാണ് വെംബ്ലി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാമിെൻറ താൽക്കാലിക വേദിയാണെങ്കിലും ബാഴ്സക്കിത് എട്ടുവർഷം മുമ്പ് യൂറോപ്യൻ കിരീടം സമ്മാനിച്ച മണ്ണാണ്. ഫൈനലിൽ അലക്സ് ഫെർഗൂസെൻറ താരസംഘമായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി നേടിയ കിരീടം. അതിനുശേഷം കറ്റാലന്മാർ ഒരു തവണകൂടി ചാമ്പ്യന്മാരായെങ്കിലും ചാമ്പ്യൻസ് ലീഗിൽ വെംബ്ലിയിലേക്കുള്ള തിരിച്ചുവരവിന് എട്ടുവർഷം പഴക്കമുള്ള കിരീടത്തിെൻറ മധുരസ്മരണയുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ബി’യിലെ ആദ്യ മത്സരത്തിൽ പി.എസ്.വി െഎന്തോവനെ 4-0ത്തിന് തോൽപിച്ച ബാഴ്സലോണക്ക് ആത്മവിശ്വാസത്തിൽ തെല്ലും കുറവില്ല. ഇൗ മത്സരത്തിനു ശേഷം ഒരാഴ്ചക്കിടെ മൂന്നു കളിയിൽ ഒരു തോൽവിയും രണ്ടു സമനിലയും വഴങ്ങിയെങ്കിലും മത്സരം നിർണായകമാവുേമ്പാൾ മെസ്സിയും സുവാരസുമെല്ലാം ഗോളടിച്ചുകൂട്ടുമെന്ന് കോച്ച് ഏണസ്റ്റോ വെൽവർദെ ഉറപ്പു നൽകുന്നു. എന്നാൽ, ആദ്യ അങ്കത്തിൽ ഇൻറർമിലാനു മുന്നിൽ അടിതെറ്റിയ (1-2) ടോട്ടൻഹാമിന് തിരിച്ചുവരാൻ ജയം അനിവാര്യമാണ്. സ്വന്തം കാണികൾക്കു മുന്നിലാണ് പോരാട്ടമെന്നതുകൂടി പരിഗണിച്ചാൽ വെംബ്ലിയിലെ അങ്കം പൊടിപാറും.
പ്രതിരോധത്തിലെ രണ്ട് അസാന്നിധ്യമാണ് ബാഴ്സക്ക് തലവേദനയാവുന്നത്. സെൻറർ ബാക്ക് സാമുവൽ ഉംറ്റിറ്റിയും റൈറ്റ് ബാക്ക് സെർജി റോബർടോയും ഇന്ന് കളിക്കില്ല. കഴിഞ്ഞ കളിയിൽ രണ്ട് മഞ്ഞ ചുവപ്പുകാർഡായി മാറിയ ഉംറ്റിറ്റിക്ക് സസ്പെൻഷൻ കാരണം കളത്തിലിറങ്ങാനാവില്ല. പ്രതിരോധമതിലിലെ വിള്ളൽ ഹാരി കെയ്ൻ, ലൂകാസ് മൗറ, ദിലി അലി എന്നിവരുടെ ടോട്ടനം മുന്നേറ്റത്തിന് കാര്യങ്ങൾ എളുപ്പമാവും. ഉംറ്റിറ്റിക്ക് പകരം, െക്ലമൻറ് ലെങ്ലെറ്റ് പിക്വെക്ക് കൂട്ടാവും. ജോർഡി ആൽബ, സെമിഡോ എന്നിവരാവും വിങ്ങിൽ. എങ്കിലും ലയണൽ മെസ്സി, ഒസ്മാനെ ഡെംബലെ, ലൂയി സുവാരസ്, കുടീന്യോ എന്നിവരുടെ നിരന്തര ആക്രമണത്തിലൂടെ മാത്രമേ പ്രതിരോധത്തിലെ വെല്ലുവിളി മറികടക്കാൻ ബാഴ്സക്ക് കഴിയൂ. തന്ത്രശാലിയായി മൗറിസിയോ പൊച്ചെട്ടിനോയുെട മറുതന്ത്രങ്ങളിലാവും ആരാധകരുടെ ആകാംക്ഷകളെല്ലാം. 4-2-3-1 ശൈലിയിൽ ലൂകാസ് മൗറ, ക്രിസ്റ്റ്യൻ എറിക്സൻ, എറിക് ലമേല എന്നിവരാവും മധ്യനിരയിൽ. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇൻറർമിലാനും െഎന്തോവനും ഏറ്റുമുട്ടും.
േക്ലാപ്പിന് ഇറ്റാലിയൻ വെല്ലുവിളി
ചെൽസിയിൽനിന്ന് മുറിവേറ്റ യുർഗൻ േക്ലാപ് എത്രമാത്രം അപകടകാരിയാണെന്ന് ഇന്നറിയാം. പ്രീമിയർ ലീഗിലും (1-1) ലീഗ് കപ്പിലും (1-2) ചെൽസിക്ക് മുന്നിൽ കീഴടങ്ങിയ ലിവർപൂൾ ചാമ്പ്യൻസ് ലീഗിലെ രണ്ടാം അങ്കത്തിൽ ഇറ്റാലിയൻ കരുത്തരായ നാപോളിയെയാണ് നേരിടുന്നത്. നാപോളിയാവെട്ട സെർബ് ക്ലബ് റെഡ്സ്റ്റാർ െബൽഗ്രേഡിനോട് ആദ്യമത്സരത്തിൽ സമനില വഴങ്ങിയതിെൻറ ക്ഷീണത്തിലും.
താരപ്പടയടങ്ങിയ പി.എസ്.ജിയെ 3-2ന് വീഴ്ത്തിയ ലിവർപൂളിന് നാപോളിയെയും മറികടക്കൽ പ്രയാസമാവില്ല. സലാഹും ഫിർമീന്യോയുമെല്ലാം ഗോൾപട്ടികയിൽ ഇടംപിടിച്ചാൽ േക്ലാപ്പും ഹാപ്പി.
മറ്റു മത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡ് -ബെൽജിയത്തിെൻറ ക്ലബ് ബ്രൂജിനെയും ബൊറൂസിയ-മോണകോയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.