മത്സരത്തിൻെറ ഒന്നാം മിനിറ്റിൽ ഇശക് ബെൽഫോഡിൽ ഹൊഫൻഹീമിൻെറ ലീഡുയർത്തി. ഏഴാം മിനിറ്റിൽ അഗ്യൂറോയിലൂടെ സിറ്റി തിരിച്ചടിച്ചു. പിന്നീട് ലീഡ് ഉയർത്താൻ കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒടുവിൽ കളി തീരാനിരിക്കെ ഡേവിഡ് സിൽവ ലക്ഷ്യം കണ്ടു. സ്റ്റീഫൻ പോചിൻെറ പ്രതിരോധത്തിലെ പിശക് ആണ് ഗോളിലേക്ക് വഴി തുറന്നത്.കിരീട ഫേവറിറ്റുകളായെത്തി ആദ്യ മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് ലിയോണിനോട് തോറ്റുപോയ (1-2) മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചുവരവായി ഇത്.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ എച്ചിലെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലൻസിയ ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ഇയിൽ ബയേണിനെ അജാക്സ് സമനിലയിൽ കുരുക്കി. ഇരുടീമും ഒാരോ ഗോൾ വീതം നേടി. നാലാം മിനിറ്റിൽ മാറ്റ്സ് ഹംമെൽസ് ബയേണിനായി വല കുലുക്കി. 22ാം മിനിറ്റിൽ നൗസയർ മസ്റൗയിലൂടെ ഇത് അജാക്സ് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.