ചാമ്പ്യന്‍സ് ലീഗ്; ബാഴ്സക്കും പി.എസ്.ജിക്കും സമനില, ലിവര്‍പൂളിന് തോൽവി

ലണ്ടൻ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അടിതെറ്റി വമ്പന്മാർ. സ്പാനിഷ് ശക്തികളായ ബാഴ്സലോണയെ ഇന്റര്‍മിലാന്‍ സമനിലയില്‍ കുരുക്കി. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. അത്‌ലറ്റികോ മാഡ്രിഡ് ബെറൂസിയ ഡോട്മുണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ നപ്പോളിയും പി.എസ് ജിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനോട് ലിവര്‍പൂള്‍ രണ്ട് ഗോളിന് തോൽക്കുകയും ചെയ്തു.

സൂപ്പർതാരം ലയണല്‍ മെസിയില്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. 83ാം മിനുട്ടില്‍ മാല്‍കോ ബാഴ്സക്കായി ഗോൾ നേടി. അഞ്ച് മിനുട്ടിനകം ഇൻറർമിലാനായി ഇക്കാര്‍ഡി മറുപടി ഗോള്‍ കണ്ടെത്തി. പിന്നീട് മത്സരം സമനിലയിലേക്ക് നീങ്ങി. മത്സരത്തിൽ ബാഴ്സലോണ ആധിപത്യം പുലര്‍ത്തി.


സെർബിയൻ ക്ലബ്​ റെഡ്​സ്​റ്റാർ ബെൽഗ്രെഡ് ആണ് ലിവർപൂളിനെ അട്ടിമറിച്ചത്. മിലൻ പാകോവ്​(22,29) നേടിയ രണ്ടു ഗോളിലാണ്​ ക്ലോപ്പി​​​​െൻറ സംഘത്തെ തോൽപിച്ചത്​. ഇതോടെ ആദ്യ പാദത്തിൽ ലിവർപൂളിനോട്​(4-0) തോറ്റതിന്​ റെഡ്​സ്​റ്റാർ പകവീട്ടി.


ഗ്രൂപ്പ് എ യില്‍ ജർമൻ ക്ലബ്ബായ ബെറൂസിയ ഡോട്ട്മുണ്ടിനെ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. തീയറി ഹെന്റി പരിശീലിപ്പിക്കുന്ന മൊണോക്കോക്കും വിജയം കണ്ടെത്താനായില്ല. ബെല്‍ജിയം ക്ലബ് ബ്രുഗെ 4-0 ത്തിനാണ് മൊണോക്കെയെ തോല്‍പ്പിച്ചത്. പി.എസ്.വി ഐന്തോവനെ പരാജയപ്പെടുത്തിയ ടോട്ടന്‍ഹാം നോക്കൗട്ട്‌ പ്രതീക്ഷ നിലനിര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.


Tags:    
News Summary - UEFA Champions League- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.