ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദ േപാരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാ രായ റയൽ മഡ്രിഡും ടോട്ടൻഹാമും കളത്തിലിറങ്ങും. റയലിന് ഡച്ച് ടീം അയാക്സ് എതിരാ ളികളായെത്തുേമ്പാൾ, അപ്രതീക്ഷിത മുന്നേറ്റവുമായി നോക്കൗട്ട് റൗണ്ടിലേക്കെത്തിയ ടേ ാട്ടൻഹാമിന് ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടാണ് എതിരാളികൾ.
പ്രതീക്ഷയോടെ റയൽ സീസൺ തുടക്കത്തിലെ തകർച്ചയിൽനിന്ന് ഏറക്കുറെ നിവർന്നുകഴിഞ്ഞാണ് റയൽ മഡ്രിഡ് ഡച്ച് തലസ്ഥാനത്തെത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റവും യൂലൻ ലോപെറ്റ്ഗുയുടെ പുറത്താകലുമെല്ലാമായതോടെ ട്രാക്കുതെറ്റിയ ചാമ്പ്യന്മാർ പുതിയ കോച്ച് സാൻറിയാേഗാ സൊളാരിക്കു കീഴിൽ നേർവഴിലാവുകയാണിപ്പോൾ. ഇതോടെ, ചാമ്പ്യന്മാർ പഴയ ആത്മവിശ്വാസം വീണ്ടെടുത്താണ് അയാക്സിനോട് എവേ മത്സരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അവസാന ഏഴു മത്സരങ്ങളിൽ തോറ്റിട്ടില്ലാത്ത റയൽ മഡ്രിഡ്, ലാ ലിഗയിൽ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടിലേക്കെത്തി. മുഖ്യ എതിരാളിയായ ബാഴ്സലോണയെ കിങ്സ് കപ്പിൽ സമനിലയിൽ തളച്ചതും അത്ലറ്റികോ മഡ്രിഡിനെ 3-1ന് തോൽപിച്ചതും റയലിന് പ്ലസാണ്. ബെയ്ലിനും ബെൻസേമക്കുമൊപ്പം കൗമാരതാരം വിനീഷ്യസ് ജൂനിയറും േചർന്ന മുന്നേറ്റനിര കരുത്തായി എന്നതിെൻറ അടയാളമാണ് അവസാന മത്സരങ്ങളിലെ മുന്നേറ്റം സൂചിപ്പിക്കുന്നത്.
പ്രതീക്ഷയോടെ ടോട്ടൻഹാം മഹാഭാഗ്യംകൊണ്ടാണ് ടോട്ടൻഹാം നോക്കൗട്ടിലെത്തിയത്. ഗ്രൂപ് റൗണ്ടിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ഒരു പോയൻറ് മാത്രമുണ്ടായിരുന്ന ടോട്ടൻഹാം അത്ഭുത പ്രകടനവുമായി തിരിച്ചുവരുകയായിരുന്നു. ബൊറൂസിയ ശക്തരാണെങ്കിലും സ്വന്തം തട്ടകത്തിൽ ടോട്ടൻഹാമിന് അനായാസം ജയിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.