മഡ്രിഡ്: യൂറോപ്പിെൻറ കളിമുറ്റങ്ങളിൽ വിജയം തേടി വൻസ്രാവുകൾ ഇന്ന് വീണ്ടുമിറങ്ങുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ രണ്ടാമത് മത്സരങ്ങളിലാണ് റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ഡോർട്മുണ്ട്, ലിവർപൂൾ, മൊണാകൊ തുടങ്ങി മുൻനിര ടീമുകൾ ഇന്ന് വിവിധ വേദികളിൽ പന്തുതട്ടുന്നത്.
റയൽ ഡോർട്മുണ്ടിനെതിരെ
ബുണ്ടസ് ലിഗയിൽ തുടരെ ജയങ്ങളുമായി ഒന്നാമത് നിൽക്കുന്ന ബൊറൂസിയ ഡോർട്മുണ്ടും അപ്രതീക്ഷിത തോൽവികളുമായി ലാ ലിഗയിൽ അഞ്ചാമതുള്ള നിലവിലെ ചാമ്പ്യൻ ക്ലബായ റയൽ മഡ്രിഡും തമ്മിലാണ് ഗ്ലാമർ പോരാട്ടം. റയലിെൻറ സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ നടക്കുന്ന മത്സരത്തിൽ പക്ഷേ, മുൻതൂക്കം റയലിനു തന്നെ. ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാം ഹോട്സ്പറിനോട് ആദ്യ കളി 3-1ന് തോറ്റ് പ്രതിരോധത്തിലാണ് ജർമൻ അതികായർ. കഴിഞ്ഞ സീസണിൽ റയലിനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമതായ ഡോർട്മുണ്ടിന് മാനസിക മുൻതൂക്കമുണ്ടെങ്കിലും പ്രതികാരം ഉറപ്പിച്ചാണ് സിദാെൻറ സംഘം ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ അലാവെസിനെ തോൽപിച്ച അതേ സംഘത്തെ ആദ്യ ഇലവനിൽ ഇറക്കുമെന്ന് കോച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ ലീഗിലെ ആദ്യ മത്സരത്തിൽ അപോയൽ നിക്കോഷ്യക്കെതിരെ ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് റയൽ മഡ്രിഡ് അനായാസ ജയം കണ്ടെത്തിയിരുന്നു. കരീം ബെൻസേമ, മാഴ്സലോ, തിയോ ഹെർണാണ്ടസ് തുടങ്ങിയവർ റയൽ നിരയിൽ ഇന്ന് പുറത്തിരിക്കുേമ്പാൾ ഗാരത് ബെയിൽ, ലൂകാ മോഡ്രിച് തുടങ്ങിയവർ തിരിച്ചെത്തും. ആഭ്യന്തര ലീഗിൽ ആദ്യ അഞ്ചു കളികളിൽ ഒരു ഗോൾപോലും വഴങ്ങാത്തവരായിട്ടും ഡോർട്മുണ്ടിെൻറ പിൻനിരയും മധ്യനിരയും ഉണർന്നില്ലെങ്കിൽ റയൽ കെട്ടുപൊട്ടിക്കുമെന്നുറപ്പ്.
സിറ്റിയെ വിറപ്പിക്കാൻ ശാക്തർ
പ്രീമിയർ ലീഗിലെ മുൻനിര ടീമുകളായ ലിവർപൂളിനും മാഞ്ചസ്റ്റർ യുൈനറ്റഡിനും കിഴക്കൻ യൂറോപിൽ നിന്നാണ് എതിരാളികൾ. ലിവർപൂൾ സ്പാർടക് മോസ്കോയുമായി ഏറ്റുമുട്ടുേമ്പാൾ പ്രിമിയർ ലീഗിലെ ഒന്നാമന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് യുക്രെയ്ൻ ക്ലബായ ശാക്തറാണ് എതിരാളികൾ. ലിവർപൂൾ ഇറങ്ങുന്നത് ആദ്യ ജയം തേടിയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിജയത്തുടർച്ചക്ക് ബൂട്ടുകെട്ടുന്നു. ആദ്യ മൽസരത്തിൽ ഫെയനൂർദിനെതിരെ ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന് മണിക്കൂറുകൾ മുമ്പ് ശാക്തർ ക്യാപ്റ്റൻ ഉത്തേജക വിവാദത്തിൽ പെട്ട് പുറത്തായത് സിറ്റിക്ക് ആത്മവിശ്വാസം നൽകും. നാളെ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് സി.എസ്.കെ.എ മോസ്കോയാണ് എതിരാളികൾ.
അസർബൈജാനിൽ ആദ്യമായി ഇറങ്ങുന്ന ഇറ്റാലിയൻ ക്ലബായ റോമക്ക് ഖറാബാഗ് എത്രത്തോളം വലിയ എതിരാളികളാകുമെന്ന് കളി കണ്ടുതന്നെ അറിയണം.
യുവേഫ ലീഗിൽ വിദേശ മണ്ണിൽ കളിച്ച അവസാന 13 കളികളിൽ ഒന്നുമാത്രം ജയിച്ചവരാണ് റോമക്കാർ. അതേ സമയം, താരതമ്യേന ദുർബലരായ ഖറാബാഗ് ചെൽസിേയാട് ആദ്യ മൽസരം എതിരില്ലാത്ത ആറു ഗോളുകൾക്ക് തോറ്റത് പ്രതീക്ഷ നൽകുന്നുണ്ട്. മറ്റു മത്സരങ്ങളിൽ നാപോളി ഫെയനൂർദുമായും സെവിയ്യ മാരിബോറുമായും മൊണാകൊ പോർേട്ടായുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.