ന്യൂഡൽഹി: ഫിഫ അണ്ടർ-17 ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘എ’ മത്സരങ്ങളുടെ വേദി ന്യൂഡൽഹിയിലേക്ക് മാറ്റാൻ ഫിഫ അംഗീകാരം.
നവി മുംബൈയിൽ നടത്താൻ നിശ്ചയിച്ച മത്സരങ്ങൾ തലസ്ഥാന നഗരിയിലേക്ക് മാറ്റാനാവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും നൽകിയ അപേക്ഷ പരിഗണിച്ചാണ് ഫിഫ തീരുമാനം മാറ്റിയത്.
വേദിമാറ്റം സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് എ.െഎ.എഫ്.എഫ് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനെ സമീപിച്ചത്. ഇതോടെ ഗ്രൂപ് ‘എ’ മത്സരങ്ങൾക്ക് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയവും ‘ബി’ മത്സരങ്ങൾക്ക് മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയവും വേദിയാവും. എന്നാൽ, നോക്കൗട്ട് മത്സരങ്ങളിൽ മാറ്റമില്ല. ഇത് മുൻ നിശ്ചയപ്രകാരം തന്നെ നടക്കും.
ഫിഫ ടൂർണമെൻറ് തലവൻ ജെയ്മി യർസയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വേദിമാറ്റാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയത്. കൊച്ചിയുൾപ്പെടെയുള്ള ആറ് മത്സര വേദികളുടെയും പരിശീലന ഗ്രൗണ്ടുകളുടെയും ഒരുക്കം യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.