പാരിസ്: അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവനാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ അമരക്കാ രൻ സോൾഷെയർ. ശൂന്യതയിൽനിന്ന് വിജയവും കിരീടവും സമ്മാനിച്ച പാരമ്പര്യമുള്ളവൻ. ക ളിക്കാരനായും ഇപ്പോൾ കോച്ചായും ഇൗ അത്ഭുതസിദ്ധി തുടരുന്ന സോൾഷെയറിലാണ് ഇന്ന് യു നൈറ്റഡ് ആരാധകരുടെ പ്രതീക്ഷകളെല്ലാം. രണ്ടു പതിറ്റാണ്ട് മുമ്പ് യുനൈറ്റഡിനായി മുന്‍ നേറ്റനിരയിൽ ബൂട്ടുകെട്ടിയ നാളിൽ ഇതുപോലൊരു ചാമ്പ്യൻസ് ലീഗ് കിരീടംതന്നെ സോൾഷ െയർ സമ്മാനിച്ചു. 1999ൽ ഫെർഗൂസെൻറ വിസ്മയ സംഘം യൂറോപ്യൻ കിരീടമണിയുേമ്പാൾ കലാശപ്പോരാട്ടത്തിെൻറ ഇഞ്ചുറി ടൈമിൽ ബയേൺ മ്യൂണികിനെതിരെ വിജയഗോൾ സമ്മാനിച്ചത് ഇൗ കാലുകളായിരുന്നു. ആ അത്ഭുതംതന്നെയാണ് നോർവേക്കാരൻ പരിശീലകനിൽ നിന്നും ഇൗ രാത്രിയിലും യുനൈറ്റഡ് ഉറ്റുനോക്കുന്നത്.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ ഒാൾഡ്ട്രഫോഡിൽ പി.എസ്.ജിയോട് 2-0ത്തിന് തോറ്റ റെഡ് ഡെവിൾസിന് തിരിച്ചുവരണമെങ്കിൽ നന്നായി വിയർക്കണം. ടീമിലെ നെട്ടല്ലായ എേട്ടാളം താരങ്ങൾ പരിക്കിെൻറ പിടിയിലാണ്. ആൻഡർ ഹെരേര, െനമാൻയ മാറ്റിച്, അലക്സിസ് സാഞ്ചസ്, ആൻറണി മാർഷൽ, അേൻറാണിയോ വലൻസിയ, മാറ്റിയോ െഹർമെയ്ൻ, യുവാൻ മാറ്റ, ജെസ്സെ ലിൻഗാഡ് എന്നിവരെല്ലാം പരിക്കു കാരണം പുറത്തിരിക്കും. പോൾ പോഗ്ബയെന്ന കരുത്തൻ ചുവപ്പുകാർഡ് കണ്ട് സസ്പെൻഷനിലായതും ഇരട്ട ആഘാതം. ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികളുണ്ടെങ്കിലും ഒരു തിരിച്ചുവരവിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് യുനൈറ്റഡ് ആരാധകർ.
ആദ്യ പാദത്തിൽ പി.എസ്.ജിയുടെ സൂപ്പർ താരങ്ങളായ നെയ്മറും എഡിൻസൻ കവാനിയും ഇല്ലാത്തതിെൻറ ആനുകൂല്യവും യുനൈറ്റഡിന് മുതലാക്കാനായില്ല. കിംപെംബെയുടെയും എംബാപ്പെയുടെയും രണ്ടു ഗോളുകളിലാണ് യൂറോപ്പിലെ ഗ്ലാമർ ടീ ജയിക്കുന്നത്. ഫ്രഞ്ച് ലീഗിൽ തുടർജയങ്ങളുമായി കുതിക്കുന്ന പി.എസ്.ജിക്ക് നെയ്മറിെൻറയും കവാനിയുടെയും പരിക്ക് ബാധിച്ചേക്കാൻ ഇടയില്ല. വമ്പൻ ഫോമിലുള്ള കൗമാരതാരം എംബാപ്പെ തന്നെയാണ് പാരിസുകാരുടെ ആവേശം. സീസണിൽ 29 ഗോളുകളും 12 അസിസ്റ്റുമാണ് ഇൗ 19കാരനുള്ളത്. സ്വന്തം തട്ടകംകൂടിയാവുേമ്പാൾ, പി.എസ്.ജിയുടെ ആക്രമണത്തിന് മൂർച്ച കൂടും.
പ്രതിസന്ധികൾക്കിടയിലും പ്രീമിയർ ലീഗിലെ അവസാന മത്സരം ജയിച്ചതിെൻറ ആവേശത്തിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പാരിസിലേക്ക് വിമാനം കയറിയത്. സതാംപ്ടണിനെതിരെ പിന്നിൽ നിന്നശേഷം 3-2ന് ജയിച്ചുകയറിയ മത്സരത്തിൽ ലുകാകുവായിരുന്നു താരം. ‘‘മത്സരം കഠിനമായിരിക്കുമെന്നുറപ്പാണ്. പ്രതിസന്ധികൾക്കിടയിലും ഞങ്ങൾ പൊരുതും’’ - യുനൈറ്റഡ് കോച്ച് സോൾഷെയർ പറഞ്ഞു.
ക്വാർട്ടർ പ്രതീക്ഷയിൽ റോമ
ആദ്യ പാദം 2-1ന് ജയിച്ചാണ് പോർചുഗീസ് ക്ലബ് പോർേട്ടായുടെ തട്ടകത്തിൽ എ.എസ് റോമ കളിക്കാൻ എത്തുന്നത്. ഇറ്റലിക്കാരൻ നികോളോ സാനിയോളോയുടെ ഇരട്ട ഗോളുകളാണ് റോമക്ക് തുണയായത്. അതേസമയം, എതിർ തട്ടകത്തിൽ വിലപ്പെട്ട എവേ ഗോൾ സ്വന്തമാക്കാനായതിനാൽ തിരിച്ചുവരവിന് കഴിയുമെന്ന വിശ്വാസത്തിലാണ് മുൻ റയൽ താരങ്ങളായ െഎകർ കസിയസും പെപ്പെയുമടങ്ങുന്ന പോർടോ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.