മ്യൂണിക്: ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാനായ സബ്സ്റ്റിറ്റ്യൂട്ടായാവ ും ജർമൻ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷൻ ലീഗിലെ ഹോൾസ്റ്റെയ്ൻ കീൽ മധ്യനിരക്കാരൻ മൈകൽ ഇബർവിൻ അറിയപ്പെടുക. മൈതാനത്തിറങ്ങാതെ മഞ്ഞക്കാർഡ് വാങ്ങുകയും, എതിരാളിക്കൊരു പ െനാൽറ്റി ഗോൾ ഒരുക്കുകയും ചെയ്ത അപൂർവ താരം. രണ്ടാം ഡിവിഷനിൽ ഹോൾസ്റ്റിൻ കീലും ബോഷമും ഏറ്റുമുട്ടവേയായിരുന്നു നാടകീയരംഗങ്ങൾ.
38ാം മിനിറ്റിൽ ബോഷം സ്ട്രൈക്കർ സിൽവർ എംബൗസി തൊടുത്തുവിട്ട ഷോട്ടിൽ പന്ത് പോസ്റ്റിൽ തൊടാതെ കടന്ന്, ടച്ച് ലൈനിന് പുറത്ത് പരിശീലനത്തിലായിരുന്ന ഹോൾസ്റ്റെയ്ൻ കീൽ താരം ഇബർവിെൻറ ബൂട്ടിനരികിലെത്തി. ടച്ച് ലൈൻ കടന്ന പന്ത് നിലംതൊടും മുേമ്പ അദ്ദേഹം തടഞ്ഞിട്ടു. പക്ഷേ, ആരും ഗൗനിച്ചില്ല. എന്നാൽ, നിയമത്തിെൻറ നൂൽപാലത്തിലിരുന്ന് കളി നിയന്ത്രിക്കുന്ന റഫറിക്ക് അച്ചടക്ക ലംഘനത്തോട് കണ്ണടക്കാനായില്ല.
പിന്നെ കണ്ടത് നാടകീയ നീക്കങ്ങൾ. ഗ്രൗണ്ടിന് പുറത്തെ വാർ മോണിറ്റർ പരിശോധിച്ച് സബ്സ്റ്റിറ്റ്യൂഷൻ താരത്തിെൻറ ഇടപെടൽ ഉറപ്പിച്ച് റഫറി പെനാൽറ്റി സ്പോർട്ടിലേക്ക് വിരൽചൂണ്ടി. ഒപ്പം, ഇബർവിന് മഞ്ഞക്കാർഡും. കിക്കെടുത്ത ബോഷമിെൻറ സിൽവിയർ ഗനോവില സ്കോർ ചെയ്തു. 1-1ന് ഒപ്പമെത്തിയെങ്കിലും 52ാം മിനിറ്റിൽ ജാനി സെറയിലൂടെ സ്കോർ ചെയ്ത് ഹോൾസ്റ്റെയ്ൻ കീൽ 2-1ന് കളി ജയിച്ചു.
എന്തുകൊണ്ട് പെനാൽറ്റി
ടീം ഒഫീഷ്യൽസ്, സബ്സ്റ്റിറ്റ്യൂട്ട് െപ്ലയർ, ചുവപ്പുകാർഡുമായി പുറത്തായ താരം എന്നിവരിൽ ആരെങ്കിലും കളിയിൽ ഇടപെട്ടാൽ റഫറിക്ക് മത്സരം നിർത്തിവെച്ച് തീരുമാനമെടുക്കാം. കളി നിർത്തിവെച്ച്, ഇടപെട്ട താരത്തെ/ ഒഫീഷ്യലിനെ പുറത്താക്കാം. എതിർ ടീമിന് പെനാൽറ്റി/ ഫ്രീകിക്ക് എന്നിവ അനുദിച്ചും റഫറിക്ക് അച്ചടക്ക നടപടി സ്വീകരിക്കാം. ഇരുടീമിനും പുറത്തുള്ള ആരെങ്കിലുമാണ് ഇടെപട്ടതെങ്കിൽ ത്രോബാളിലൂടെ വീണ്ടും കളി തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.