ഉറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ

റോസ്​തോവ്​: ആതിഥേയരായ റഷ്യക്കു​ പിന്നാലെ  ഉറുഗ്വായി​യും തുടർച്ചയായ രണ്ടാം ജയം  നേടിയതോടെ ഇരു ടീമുകളും ലോകകപ്പിൽ  നോക്കൗട്ട്​ റൗണ്ടിലെത്തുന്ന ആദ്യ ടീമുകളായി.  ഗ്രൂപ് എയി​ൽ സൗദി അറേബ്യയെ  ഏകപക്ഷീയമായ ഒരു ഗോളിന്​ കീഴടക്കിയാണ്​  ഉറുഗ്വായ്​ രണ്ടാം ജയം സ്വന്തമാക്കിയത്​. രണ്ടു  കളികളും തോറ്റ സൗദിയും ഇൗജിപ്​തും പുറത്തായി. 

നൂറാം മത്സരത്തിനിറങ്ങിയ സ്​റ്റാർ സ്​ട്രൈക്കർ  ലൂയി​ സുവാരസാണ്​ 23ാം മിനിറ്റിൽ  നിർണായക ഗോൾ നേടിയത്. എന്നാൽ, സൗദി  പിന്നീടുള്ള സമയം വീരോചിതം ചെറുത്തുനിന്നു.  അവസാനം വരെ പൊരുതിയെങ്കിലും സൗദിക്ക്​  സമനില ഗോൾ കണ്ടെത്താനായില്ല. ആദ്യ കളിയിൽ  റഷ്യക്കെതിരെ തകർന്നടിഞ്ഞ ടീമിൽ നാലു മാറ്റം  വരുത്തിയായിരുന്നു സൗദി കോച്ച്​  ടീമിനെയിറക്കിയത്​. അത്​ കളിയിൽ  പ്രതിഫലിക്കുകയും ചെയ്​തു.

 

  • രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള സമർദ്ദം ശക്​തമാക്കി സൗദി. മൽസരം 70ാം മിനുട്ടിലേക്ക്​ കടക്കു​േമ്പാഴും സൗദിക്ക്​ ഗോൾ മടക്കാൻ സാധിക്കുന്നില്ല
  • ഉറുഗ്വായ്​-സൗദി മൽസരത്തിലെ ആദ്യ പകുതി അവസാനിച്ചു. സുവാരസ്​ നേടിയ എകഗോളിൽ ഉറുഗ്വായ്​ മുന്നിൽ. ഗോൾ മടക്കാൻ സൗദി തീവ്രശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഉറുഗ്വായ്​ പ്രതിരോധത്തിൽ തട്ടി ഒന്നു ഗോളാകുന്നില്ല. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത്​ കൈവശം വെച്ചത്​ സൗദിയാണ്​.
  • മധ്യനിരയിൽ സൗദി കളി നിയന്ത്രിക്കുന്നു. പക്ഷേ എതിരാളികളുടെ ഗോൾമുഖത്ത്​ അപകടം വിതക്കാൻ ടീമിനാകുന്നില്
  • ലൂയി സുവാരസി​​​​​​​​​​​െൻറ ഗോളിൽ ഉറുഗ്വായ്​ മുന്നിൽ. 23ാം മിനിട്ടിലാണ്​ സുവാരസ്​ ഗോൾ നേടിയത്
  • ഉറുഗ്വായ്​-സൗദി മൽസരത്തിനിടെ

    അപകടകരമായ നീക്കങ്ങൾ ഇരു ഗോൾമുഖത്തും ഉണ്ടാവുന്നില്ല. പ്രതിരോധത്തിലുന്നിയ കളിയുമായി സൗദിയും ഉറുഗ്വായും

  • മൽസരത്തിൽ ആദ്യ പത്ത്​ മിനിട്ട്​ പിന്നിടു​​േമ്പാൾ വ്യക്​തമായ മുൻതൂക്കവുമായി ഉറു​ഗ്വായ്​. ചില ശ്രദ്ധേയ നീക്കങ്ങൾ സൗദിയും നടത്തുന്നു.
Tags:    
News Summary - uruguay saudi match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.