മോസ്കോ: 89ാം മിനിട്ട് വരെ പ്രതിരോധ മതിൽ ഉയർത്തിയ ഇൗജിപ്തിനെ തകർത്ത് ഉറുഗ്വായ്ക്ക് ലോകകപ്പിലെ ആദ്യ ജയം. പ്രതിരോധനിരതാരം ഗിമ്മസാണ് ഉറുഗ്വായ്ക്കായി ഗോൾ നേടിയത്. തകർപ്പൻ ഹെഡ്ഡറിലുടെയായിരുന്ന ഗിമസ്സിെൻറ ഗോൾ. മൽസരത്തിലുടനീളം പ്രതിരോധത്തിലുന്നിയാണ് ഇൗജിപ്ത് കളിച്ചത്. എന്നാൽ, അവസാന മിനിറ്റുകളിൽ ഇൗജിപ്ത് പ്രതിരോധം തകരുകയായിരുന്നു. 1970ന് ശേഷം ലോകകപ്പുകളിൽ ആദ്യ മൽസരത്തിൽ തോൽക്കുന്ന ടീമെന്ന നാണക്കേടിൽ നിന്നും ഇൗ വിജയത്തോടെ ഉറുഗ്വായ്ക്ക്മോചനമായി.
മൽസരത്തിെൻറ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 28 വർഷത്തിന് ശേഷം ലോകകപ്പിലെത്തിയ ഇൗജിപ്ത് ഉറുഗ്വേ മുന്നേറ്റനിരയെ പ്രതിരോധിക്കുന്നതിൽ ആദ്യ പകുതിയിൽ വിജയിച്ചു. സുപ്പർ താരങ്ങളായ സുവാരസിെൻറയും കവാനിയുടെയും മുന്നേറ്റങ്ങളെല്ലാം ഇൗജിപ്ത് പ്രതിരോധത്തിൽ തട്ടി നിഷ്ഫലമായി. 22ാം മിനിട്ടിൽ സുവാരസിെൻറ കിടിലൻ ഷോട്ട് തലനാരിഴക്ക് പുറത്തേക്ക് പോയി. ഇടതുവിങ്ങിലുടെ അറ്റാക്കുകൾ നടത്തി കളിയിൽ ആധിപത്യം നേടുകയെന്ന തന്ത്രമാണ് ഇൗജിപ്ത് പ്രയോഗിച്ചത്. രണ്ടാം പകുതിയിലും പ്രതിരോധം തന്നെയായിരുന്നു ഇൗജിപ്തിെൻറ ആയുധം. 72ാം മിനിട്ടിൽ ഗോളെന്നുറച്ച സുവാരസിെൻറ മുന്നേറ്റം ഇൗജിപ്ത് ഗോളിയുടെ സന്ദർഭോജിതമായ ഇടപെടലിൽ തകരുകയും ചെയ്തു.
സൂപ്പർ താരം സലാഹില്ലാതെയായിരുന്നു ഉറുഗ്വായ്ക്കെതിരായ ഇൗജിപ്ത് കളിക്കാനിറങ്ങിയത് . പരിക്ക് മൂലമാണ് സലാഹിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് സൂചന. നീണ്ട 28 വർഷത്തിന് ശേഷമാണ് ഇൗജിപ്ത് ലോകകപ്പിലേക്ക് എത്തുന്നത്. കുന്തമുനയായ സലാഹിനെ മുൻ നിർത്തിയായിരുന്ന ഇൗജിപ്തിെൻറ മുന്നേറ്റങ്ങളെല്ലാം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരായ മൽസരത്തിനിടെയാണ് ലിവർപൂൾ താരമായ സലാഹിന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.