മോണ്ട വിഡിയോ: സ്റ്റാർ സ്ട്രൈക്കർമാരായ ലൂയി സുവാരസ്, എഡിൻസൻ കവാനി ഉൾെപ്പടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വായ് കോച്ച് ഒാസ്കാർ ടബേരസ്. ഇറ്റാലിയൻ ക്ലബ് സാംദോറിയ പ്ലേമേക്കർ നിക്കോളാസ് ലോഡെറിയോ, മുൻ സതാംപ്ടൺ താരം ഗസ്റ്റാൻ റമിറസ്, ഫെഡെ വാൽവെർദെ എന്നീ പ്രമുഖർക്ക് ടീമിൽ ഇടം നേടാനായില്ല.
പരിചയസമ്പന്നരായ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര, ഡിഫൻഡർമാരായ മാർടിൻ കസേരസ്, ഡീഗോ ഗോഡിൻ എന്നിവരോടൊപ്പം യുവൻറസിെൻറ റോഡ്രിഗോ ബെൻടാൻഗർ, സാംദോറിയയുടെ ലൂകാസ് ടൊറെയ്റ, സെൽറ്റവിഗോയുടെ മാക്സ്മില്യാനോ ഗോമസ് എന്നീ യുവരക്തങ്ങളുമടങ്ങുന്ന സന്തുലിതമായ ടീമാണ് റഷ്യയിലേക്ക് പറക്കുന്നത്.
2014 ബ്രസീൽ ലോകകപ്പിൽ കളിച്ച 11 പേർ ഇത്തവണയും ടീമിൽ ഇടംപിടിച്ചു. റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവരടങ്ങിയ ഗ്രൂപ് ‘എ’ യിലാണ് ഉറുഗ്വായിയുടെ സ്ഥാനം. ജൂൺ 15ന് ഇൗജിപ്തിനെതിരെയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.