എകതരീൻബർഗ്: ജർമനിയെ മുട്ടുകുത്തിച്ച മെക്സികോ സ്വീഡനെതിരെ അനായാസം കളി ജയിക്കുമെന്നുതന്നെയായിരുന്നു പ്രവചനങ്ങളത്രയും. എന്നാൽ, അവസാന വിസിലൊച്ച മുഴങ്ങിയപ്പോൾ ലാറ്റിനമേരിക്കൻ ‘കറുത്ത കുതിരകൾ’ മൂക്കുംകുത്തിവീണിരിക്കുന്നു. അതും 3-0ത്തിന്. അസാധ്യം എന്ന വാക്ക് സ്വീഡെൻറ നിഘണ്ടുവിൽ ഇല്ലായിരുന്നു. ഫുട്ബാളിൽ എന്തും സംഭവിക്കുമെന്ന് തെളിയിച്ച് മരണ ഗ്രൂപ്പിൽ മഞ്ഞക്കിളികൾ മൂളിപ്പാട്ടുമായി ഒന്നാമതായി. അഗസ്റ്റിൻസണും ഗ്രാൻക്വിവിസ്റ്റും സ്വീഡെൻറ സ്കോറർമാരായപ്പോൾ, മൂന്നാം ഗോൾ സെൽഫിലും ലഭിച്ചു. കളിതോറ്റെങ്കിലും ജർമനിയുടെ തോൽവിയിൽ മെക്സികോ നോക്കൗട്ടുറപ്പിക്കുകയായിരുന്നു.
ഏറെക്കുറെ നോകൗട്ട് ഉറപ്പിച്ച മെക്സികോക്കെതിരെ പതിവു ശൈലിയിൽ(4-4-2) തന്നെയായിരുന്നു സ്വീഡെൻറ പോരാട്ടം. ഇരു ടീമിലും ഫോർമേഷനിലോ താരങ്ങളിലോ മാറ്റമില്ല. മെക്സികോയുടെ അതിവേഗ നീക്കങ്ങൾക്ക് സ്വീഡൻ അൽപം ക്ഷമയോടെ കരുക്കൾ നീക്കി. മിക്ക നീക്കങ്ങളും യൂറോപ്പ്യൻ മഞ്ഞപ്പടയുടെ മുന്നേറ്റങ്ങളെല്ലാം എതിർ പ്രതിരോധം പരീക്ഷിക്കാൻ പോന്നതായിരുന്നു.
50ാം മിനിറ്റ്
അഗസ്റ്റിൻസൺ
സ്വീഡൻ
വലതു വിങ്ങിലൂടെയുള്ള സ്വീഡെൻറ ആക്രമണമാണ് ലക്ഷ്യംകണ്ടത്. വിക്ടർ ക്ലാസണും മാർകസ് ബെർഗും ലാസണും ചേർന്നുള്ള സംയുക്ത നീക്കം. വലതു കോർണറിൽനിന്ന് വിക്ടർ ക്ലാസൺ നൽകി ക്രോസ് മാർക്ക് ചെയ്യപ്പെടാതിരുന്ന വിങ്ങർ അഗസ്റ്റിൻസൺ അടിച്ചുകയറ്റി.
62ാം മിനിറ്റ്
ഗ്രാൻക്വിസ്റ്റ്
സ്വീഡൻ
മാർകസ് ബെർഗിനെ ബോക്സിൽ വീഴ്ത്തിയതിന് സ്വീഡന് രണ്ടാം ചാൻസ്. വാറിലൂടെ റഫറി പെനാൽറ്റി വിധിച്ചു. ക്യാപ്റ്റൻ ഗ്രാൻക്വിസ്റ്റിെൻറ പിഴക്കാത്ത കിക്കിൽ രണ്ടാം ഗോൾ.
74ാം മിനിറ്റ്
ആൽവറസ് OG
സ്വീഡൻ
മെക്സികോയുടെ അവസാന പ്രതീക്ഷയും തകർത്ത് സെൽഫ് ഗോളും. എഡ്സൺ ആൽവറസിെൻറ ക്ലിയറൻസ് പാളിയതാണ് ഗോളായത്.
-എതിരില്ലാത്ത മൂന്ന് ഗോളിലൂടെ സ്വീഡൻ പ്രീക്വാർട്ടറിൽ
-മെക്സിക്കോയുടെ ഫ്രികിക്കിന് സ്വീഡന്റെ പ്രതിരോധം
-നാല് മിനിറ്റ് അധിക സമയം
-74ാം മിനുട്ടിൽ അൽവാരസിലുടെ സ്വീഡന് മൂന്നാം ഗോൾ
SWEDEN GET A 3rd MEXICO FACE ELIMIATION IF GERMANY WIN #MEXSWE #FifaWorldCup2018 pic.twitter.com/b8NLk28R1J
— World Cup Goals (@FIFAWCGoals) June 27, 2018
-പെനാൽട്ടിയിലുടെ സ്വീഡന് രണ്ടാം ഗോൾ
-50ാം മിനുട്ടിൽ അഗസ്റ്റിസണാണ് സ്വീഡനായി ഗോൾ നേടിയത്
-സ്വീഡൻ ഒരു ഗോളിന് മുന്നിൽ
-മിഗ്വെയ്ല് ലയ്ന്റെ ഷോട്ട് നേരെ ഒല്സണിന്റെ കൈകളിലേക്ക്
-മെക്സിക്കോക്ക് ലഭിച്ച അവസരം ഹിർവിങ് ലൊസാനോക്ക് മുതലാക്കാനായില്ല
-മത്സരം 35 മിനിറ്റ് പിന്നിട്ടു. മെക്സിക്കോ 0-0 സ്വീഡന്
-മത്സരം പുരോഗമിക്കുമ്പോൾ മെക്സിക്കോക്ക് ആധിപത്യം
-മെക്സിക്കോക്ക് കൗണ്ടർ അറ്റാക്കിന് അവസരം ലഭിച്ചുവെങ്കിലും അവസരം വെല പാഴാക്കി.
-സ്വീഡന് അനുകൂലമായ കോര്‍ണര്‍ ലഭിച്ചെങ്കിലും എക്ഡലിന്റെ ബൈസിക്കില്‍ കിക്കിനുള്ള ശ്രമം പാഴായി. പന്ത് പോസ്റ്റ് ബാറിന് അടുത്തുകൂടി പുറത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.