ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച് എന്ന കുറ്റത്തിന് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ വെയ്ൻ റൂണിക്ക് രണ്ട് വർഷത്തെ ഡ്രൈവിങ് വിലക്ക്. സ്റ്റോക്പോർട്ടിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിലക്കിന് പുറമേ 100 മണിക്കൂർ ശമ്പളം വാങ്ങാതെയുള്ള ജോലിയും 170 യൂറോ പിഴയും റൂണിക്ക് ശിക്ഷയായുണ്ട്.
സെപ്തംബർ ഒന്നിന് വിംസ്ലോവിലെ ചെസ്ഹിയർ വെച്ചാണ് റൂണിയുടെ വാഹനം പൊലീസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റൂണി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായത്.
മദ്യപിച്ച് വാഹനമോടിച്ചതിന് പരസ്യമായി റൂണി മാപ്പപേക്ഷിച്ചിരുന്നു. പൊറുക്കാനാവാത്ത തെറ്റാണ് തെൻറ ഭാഗത്ത് നിന്ന് ഉണ്ടായെതന്നും കുടുംബത്തോടും മാനേജറോടും ചെയർമാനോടും എവർട്ടൻ ആരാധകരോടും മാപ്പപേക്ഷിക്കുന്നതായി റൂണി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.