ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലീഷ് ഫുട്ബാൾ താരം വെയ്ൻ റൂണിക്കെതിരെ പൊലീസ് കേസെടുത്തു. ബാറിലെത്തി മദ്യപിച്ചതിന് ശേഷം കറുത്ത നിറത്തിലുള്ള ബീറ്റിൽ കാറിൽ മടങ്ങുേമ്പാഴാണ് വ്ലിംസ്ലോവിൽ വച്ച് റൂണി അറസ്റ്റിലായത്.
റൂണിയെ കോടതിയിൽ ഹാജരാക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ 18ന് റൂണി വീണ്ടും കോടതിയിൽ ഹാജരാവണം.
ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തിട്ടുള്ള താരങ്ങളിലൊരാളായ റൂണി ഇൗയടുത്താണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കാലങ്ങളായി കളിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റൂണി എവർട്ടണിലേക്ക് കൂറുമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.