റെക്കോഡിലേക്ക് റൂണിയുടെ അതിശയ ഗോള്‍-VIDEO

ലണ്ടന്‍: അതിശയമായ ഫ്രീകിക്ക് ഗോളിലൂടെ വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചരിത്രത്തിലേക്ക് പറന്നിറങ്ങിയതിന്‍െറ ആവേശത്തിലാണ് ഇംഗ്ളീഷ് ഫുട്ബാള്‍. സ്റ്റോക്ക് സിറ്റിക്കെതിരായ മത്സരത്തില്‍ തോല്‍വിയുറപ്പിച്ചിടത്തുനിന്ന് ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ റൂണി കിക്കെടുക്കുമ്പോള്‍ സാധ്യതകള്‍ നേരിയതു മാത്രമായിരുന്നു. എന്നാല്‍, ബോക്സിന് ഇടതുമൂലയില്‍നിന്ന് മഴവില്ലുകണക്കെ കോരിയിട്ട ഷോട്ട് എതിര്‍ പ്രതിരോധമതിലിനു മുകളിലൂടെ പറന്നിറങ്ങി വലകുലുക്കി. ഇംഗ്ളീഷ് ഫുട്ബാള്‍ ഇതിഹാസം ബോബി ചാള്‍ട്ടന്‍ 43 വര്‍ഷം സ്വന്തമാക്കിവെച്ച അനിഷേധ്യ റെക്കോഡ് തിരുത്തിയെഴുതാന്‍ യോഗ്യമായ ഗോള്‍. 1956 മുതല്‍ 1973 വരെ യുനൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളില്‍ പന്തുതട്ടി നേടിയ 249 ഗോളെന്ന ചാള്‍ട്ടന്‍െറ റെക്കോഡാണ് റൂണി തിരുത്തിയെഴുതിയത്. 2004ല്‍ യുനൈറ്റഡിലത്തെിയ റൂണി 12 വര്‍ഷംകൊണ്ട് 546 മത്സരങ്ങളില്‍നിന്നാണ് 250 ഗോളടിച്ചത്. മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 

\
Full View

ആഴ്സനലിന് ജയം
ഞായറാഴ്ച രാത്രിയിലെ മത്സരത്തില്‍ ആഴ്സനല്‍ 2-1ന് ബേണ്‍ലിയെ തോല്‍പിച്ചു. ഷൊദ്റാന്‍ മുസ്തഫിയും സാഞ്ചസുമാണ് 10പേരുമായി കളിച്ച ആഴ്സനലിനായി സ്കോര്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടന്‍ഹാം മത്സരം 2-2ന് പിരിഞ്ഞു. സതാംപ്ടന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ 3-0ത്തിന് കീഴടക്കി.
Tags:    
News Summary - Wayne Rooney 'committed' to Manchester United after breaking goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.