ലണ്ടൻ: തുടർ തോൽവികൾക്കു പിന്നാലെ വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെല്ലഗ്രിനിയെ പുറത്താക്കി. ശനിയാഴ്ച ലെസ്റ്ററിനോടേറ്റ തോൽവിക്കു പിന്നാലെയാണ് നടപടി. 19 കളിയിൽ അഞ്ച് ജയം മാത്രമുള്ള വെസ്റ്റ്ഹാം 17ാം സ്ഥാനത്താണിപ്പോൾ. അവസാന 14 കളിയിൽ രണ്ട് ജയം മാത്രമേ ടീമിന് നേടാനായുള്ളൂ. മുൻ റയൽ മഡ്രിഡ്, സിറ്റി കോച്ചായ പെല്ലഗ്രിനി ഒന്നര വർഷം മുമ്പാണ് വെസ്റ്റ്ഹാമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.