ഒാരോ തവണ എഴുന്നേൽക്കാൻ ശ്രമിക്കുേമ്പാഴും കൂടുതൽ ആഴത്തിലേക്ക് പതിക്കുന്ന പോലെയായി കേരള ബ്ലാസ്റ്റേഴ്സ്. കൊൽക്കത്ത വമ്പന്മാർക്കെതിരായ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയത്തോടെ െഎ.എസ്.എൽ അഞ്ചാം സീസൺ തുടങ്ങിയവരുടെ ഒാട്ടം പിന്നോട്ടായി. സന്തുലിത ടീമെന്ന പെരുമയുമായി തുടങ്ങിയവർ സമനിലയും തോൽവിയും വാരിക്കൂട്ടുേമ്പാൾ അതിശയത്തോടെ മൂക്കത്തു വിരൽവെക്കുകയാണ് മഞ്ഞക്കുപ്പായത്തിെൻറ ആരാധകക്കൂട്ടങ്ങൾ.
ലീഗ് രണ്ടാം ഇടവേളക്ക് പിരിഞ്ഞപ്പോൾ ഏഴു കളിയിൽ ഒരു ജയവും നാലു സമനിലയും രണ്ടു തോൽവിയുമായി മഞ്ഞപ്പട ഏഴാമതായി. ഇനി 10 ദിവസത്തിനുശേഷം വീണ്ടും പന്തുരുളും. നവംബർ 23ന് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെയാണ് അടുത്ത മത്സരം. ഇൗ ഇടവേള ബ്ലാസ്റ്റേഴ്സിന് ഹോംവർക്കിെൻറ കാലമാവണം. ഒന്നരമാസം പിന്നിട്ട സീസണിലെ വീഴ്ചകളും പോരായ്മകളും തിരുത്തിയാലേ മഞ്ഞപ്പട ട്രാക്കിലാവൂ. സഹൽ അബ്ദുൽ സമദ്, മുഹമ്മദ് റാകിപ് എന്നീ താരോദയങ്ങളുണ്ട്. സിമിൻലെൻ ഡംഗൽ, ഹാളിചരൺ നർസാരി, കെ. പ്രശാന്ത് എന്നിവരും ഉജ്ജ്വലം. മെഹ്താബിനെ പോലെ അധ്വാനിച്ച് കളിക്കുന്ന ക്രമാരെവിചും ഉഷാർ. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് എവിടെയൊക്കെയോ പിഴക്കുന്നു. ഏഴുകളി പിന്നിട്ടപ്പോൾ മാറേണ്ട കാര്യങ്ങൾ ഇങ്ങനെ.
പിഴക്കുന്ന തന്ത്രങ്ങൾ
എ.ടി.കെക്കെതിരായ മത്സരവും ജാംഷഡ്പുരിനെതിരായ രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ശ്രദ്ധേയമായിരുന്നു. വിങ്ങുകളിലൂടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന നീക്കവും മുനയുള്ള ആക്രമണവുമായി എതിരാളിയെ വെള്ളം കുടിപ്പിക്കുന്ന നീക്കങ്ങൾ. എന്നാൽ, ഇതൊന്നും പിന്നെ കണ്ടില്ല. മധ്യനിരയിലെ ടച്ചുകളെല്ലാം പിഴച്ചു. ലോങ് ബാൾ ഗെയിം പരീക്ഷിക്കുേമ്പാൾ അവിടെയും പാളി. ആരോപണങ്ങളെല്ലാം കോച്ച് ഡേവിഡ് ജെയിംസിെൻറ പരീക്ഷണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ശേഷിക്കുന്നത് കോച്ചിനും ടീമിനും നിർണായക പോരാട്ടങ്ങൾ. അടുത്ത ഏതാനും ഫലങ്ങൾ അവരുടെ ഭാവിയും നിർണയിക്കും.
സെറ്റ്പീസോ, അതെന്താ?
സീസണിലെ മറ്റു ടീമുകളിൽനിന്ന് മഞ്ഞപ്പടയെ പിന്നോട്ടടിപ്പിക്കുന്നത് സെറ്റ്പീസുകൾ ഗോളാക്കാനുള്ള കഴിവില്ലായ്മ. പെനാൽറ്റി, ഫ്രീകിക്ക്, കോർണർ കിക്കുകൾ എന്നിവ സുലഭമായി ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാനാവുന്നില്ല. ഇയാൻ ഹ്യൂമിനെ മാറ്റിനിർത്തിയാൽ മുൻകാല സീസണുകളിലൊന്നും തന്നെ ബ്ലാസ്റ്റേഴ്സിനൊരു സെറ്റ്പീസ് വിദഗ്ധനില്ല. ഇന്ത്യൻ കുപ്പായത്തിൽ കോർണറിൽനിന്ന് നാലു ഗോൾ നേടിയ സന്ദേശ് ജിങ്കാൻ 60 കളി പിന്നിട്ടപ്പോഴും ബ്ലാസ്റ്റേഴ്സിെല ആദ്യ ഗോളിനായി കാത്തിരിക്കുകയാണിപ്പോൾ. സെറ്റ് പീസ് ഗോൾ നേടുന്നതിനൊപ്പം, എതിരാളിയുടെ സെറ്റ് പീസിനെ പ്രതിരോധിക്കുന്നതിലും ബ്ലാസ്റ്റേഴ്സ് തുടർച്ചയായി പരാജയപ്പെടുന്നു.
ഫിനിഷിങ് പാളുന്നു
ഇൗ ബ്ലാസ്റ്റേഴ്സിനെ േപാലെ അവസരങ്ങൾ സൃഷ്ടിച്ച മറ്റൊരു ടീമും ഉണ്ടാവില്ല. എന്നാൽ, അവ ഗോളാക്കുന്നതിൽ ഇവരോളം പരാജയപ്പെട്ടവരും ഉണ്ടാവില്ല. സെർബ്-സ്ലൊവീനിയ താരങ്ങളായ സ്ലാവിയ സ്റ്റൊയാനോവിചും മറ്റ്യാ പൊപ്ലാറ്റ്നികും മാത്രമാണ് മുന്നേറ്റത്തിൽ ആശ്രയം.
ഇരുവരും ആകെ നേടിയത് നാലു ഗോൾമാത്രം. മലയാളി താരം സി.കെ. വിനീതാണ് ഏക ഇന്ത്യൻ സ്ട്രൈക്കർ. രണ്ടു ഗോളടിച്ച വിനീതും പന്ത് വലയിലെത്തിക്കുന്നതിൽ പരാജയമാവുന്നു. മുൻ സീസണുകളെപ്പോലെ ഗോളടിക്കുന്ന താരം തന്നെ ഇക്കുറിയും വലിയ വീഴ്ച. എതിർബോക്സിനുള്ളിൽ വിനീതിെൻറ പൊസിഷനിങ് ഗംഭീരമെങ്കിലും പാസും ഗോളും കൃത്യമാവുന്നില്ല. ഇൗ ത്രിമൂർത്തികളിൽനിന്ന് കോച്ചും ആരാധകരും കൂടുതൽ ആവശ്യപ്പെടുന്നു.
വേണമൊരു മിഡ്ഫീൽഡ് ജനറൽ
കളിയെ നിയന്ത്രിക്കാനൊരു വിദേശ താരം മധ്യനിരയിൽ ഇല്ല. ബംഗളൂരുവിെൻറ ഡിമാസ് ഡെൽഗാഡോ, ഗോവയുടെ അഹ്മദ് ജാഹു എന്നിവരെ പോലൊരു താരത്തിെൻറ അസാന്നിധ്യം. മലയാളിയായ സഹൽ അബ്ദുൽ സമദ് തെൻറ ജോലി അതിഗംഭീരമായി ചെയ്യുന്നെങ്കിലും അദ്ദേഹത്തിനൊരു വിദേശ പിന്തുണ ലഭിച്ചാൽ ടീമിെൻറ മട്ട് മാറും. കറേജ് പെകൂസൻ, കിസിറ്റോ കെസിറോൺ എന്നിവർ തീർത്തും പരാജയവുമാവുന്നു. കഴിഞ്ഞതവണ നന്നായി കളിച്ച പെകൂസൻ ഇക്കുറി പകരക്കാരനായാണ് പലപ്പോഴുമെത്തുന്നത്. കിസിറ്റോയും കഴിഞ്ഞ സീസണിലെ നിഴൽ മാത്രമാണിപ്പോൾ.
സ്ഥിരതയുള്ള ഫോർമേഷൻ ഇല്ല
ഒാരോ കളിയിലും ഒാരോ െപ്ലയിങ് ഫോർമേഷൻ. എതിരാളികളെ പോലൊരു സ്ഥിരതയുള്ള ലൈനപ് സൃഷ്ടിക്കാൻ ഇതുവരെ കോച്ച് ഡി.ജെക്ക് കഴിഞ്ഞിട്ടില്ല. ഇതേ ടീമുമായി ലാ ലിഗ വേൾഡ് മാച്ചും വിദേശ പര്യടനവും കഴിഞ്ഞിട്ടും കോച്ചിെൻറ പരീക്ഷണം ലീഗിലും തുടരുകയാണ്. ഏഴു കളിയിലും െപ്ലയിങ് ഇലവനിൽ ഇടംനേടിയത് ജിങ്കാനും ക്രമാരെവിച്ചും മാത്രം.
ഗോവ, ബംഗളൂരു ടീമുകൾ കോമ്പിനേഷൻ ഉറപ്പാക്കിയയിടത്താണ് മഞ്ഞപ്പടയുടെ പരീക്ഷണ ആവർത്തനങ്ങൾ. ഇന്ത്യൻ പ്രതിരോധ താരം അനസ് എടത്തൊടികക്ക് അരങ്ങേറ്റം ലഭിച്ചത് ഏഴാം മത്സരത്തിൽ മാത്രം. മധ്യനിരയും വിങ്ങും കോച്ചിെൻറ പരീക്ഷണശാലയായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.