പാരിസ്: രണ്ടു തവണ ലോകചാമ്പ്യന്മാരായ ജർമനിയെ കീഴടക്കി സ്വീഡൻ വനിത ലോകകപ്പ് ഫു ട്ബാൾ സെമി ഫൈനലിലെത്തി. 2-1നായിരുന്നു സ്വീഡെൻറ ജയം. 16ാം മിനിറ്റിൽ ലിന മഗുലിലൂടെ ജർമ നി മുന്നിലെത്തിയെങ്കിലും സോഫിയ യകോബ്സൺ (22), സ്റ്റിന ബ്ലാക്സ്റ്റെനിയൂസ് (48) എന്നിവരുടെ മികവിൽ സ്വീഡൻ ജയം സ്വന്തമാക്കുകയായിരുന്നു.
മറ്റു ക്വാർട്ടറുകളിൽ ഇംഗ്ലണ്ട് 3-0ത്തിന് നോർവേയെയും അമേരിക്ക 2-1ന് ആതിഥേയരായ ഫ്രാൻസിനെയും നെതർലൻഡ്സ് 2-0ത്തിന് ഇറ്റലിയെയും പരാജയപ്പെടുത്തിയിരുന്നു. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട് അമേരിക്കയെയും വ്യാഴാഴ്ച രണ്ടാം സെമിയിൽ നെതർലൻഡ്സ് സ്വീഡനെയും നേരിടും.
2016 റിയോ െഡ ജനീറോ ഒളിമ്പിക്സിൽ ജേതാക്കളായ ജർമനി സെമിയിൽ സ്വീഡനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള മധുരപ്രതികാരമായി സ്വീഡന് ഇൗ വിജയം. 2003ൽ റണ്ണേഴ്സ്അപ്പായതും 2011ൽ മൂന്നാമതെത്തിയതുമാണ് ലോകകപ്പിൽ സ്വീഡെൻറ മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.