ഗുവാഹതി: ഇന്ത്യൻ ഫുട്ബാൾ ടീം ഇപ്പോൾ ആവേശത്തിലാണ്. പുതിയ പരിശീലകെൻറ പുതിയ രീതി കളിൽ ടീം ഏറെ മാറിയിരിക്കുന്നു. കളിക്കാരുടെ ശരീരഭാഷയിലും വാക്കുകളിലുമെല്ലാം ആ മാ റ്റം കാണാം. എല്ലാവരും കുറേക്കൂടി ഉൗർജസ്വലരായിരിക്കുന്നു. വ്യാഴാഴ്ച ഗുവാഹതിയിൽ ലേ ാകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ അങ്കത്തിൽ ഒമാനെതിരെ ഇറങ്ങുേമ്പാൾ അതുകൊണ്ടുതന്നെ ടീം ഇന്ത്യ പ്രതീക്ഷയിലാണ്.
ഖത്തർ, ഒമാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവരുൾപ ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറാണ് ഗ്രൂപ്പിലെ കരുത്തർ. ഒമാനു ം മോശക്കാരല്ല. അതിനാൽതന്നെ ആദ്യ കളിയിൽ സ്വന്തം നാട്ടിൽ ഒമാനെതിരെ ബൂട്ടുകെട്ടുേമ്പാൾ ജയത്തിൽ കുറഞ്ഞതൊന്നും കോച്ച് ഇഗോർ സ്റ്റിമാകിെൻറ മനസ്സിലുണ്ടാവില്ല.
‘‘ഖത്തറും ഒമാനുമാണ് ഗ്രൂപ്പിലെ ഫേവറിറ്റുകൾ. നമ്മൾ ഇതുവരെ ഇവർക്കെതിരെ ഒൗദ്യോഗിക മത്സരം ജയിച്ചിട്ടുമില്ല. അതിനാൽതന്നെ നാളത്തെ കളി എളുപ്പമാവില്ല. എന്നാൽ, ഞങ്ങൾ എല്ലാം മറന്ന് പൊരുതും. ജയിക്കാനായിതന്നെ കളിക്കും’’ -സ്റ്റിമാക് പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾ ബുദ്ധിപരമായി ഉപയോഗിച്ച ടീം വെല്ലുവിളി ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ഇനി ഫലങ്ങളാണ് പ്രധാനമെന്നും െക്രായേഷ്യക്കാരൻ കൂട്ടിച്ചേർത്തു.
പന്ത് കൂടുതൽ സമയം കൈവശംവെച്ചുള്ള പാസിങ് ഗെയിമാണ് സ്റ്റിമാകിെൻറ തന്ത്രം. ചുമതലയേറ്റെടുത്തശേഷമുള്ള മത്സരങ്ങളിലെല്ലാം ഇൗ ശൈലിയിലാണ് ടീം കളിച്ചത്. മത്സരഫലങ്ങളിൽ കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും ടീമിെൻറ കളിക്ക് മുമ്പത്തേതിനെക്കാൾ ഒഴുക്കുണ്ടായിരുന്നു. അതിനുപറ്റിയ താരങ്ങൾക്കാണ് സ്റ്റിമാക് കളത്തിൽ പ്രാധാന്യം നൽകിയതും.
മധ്യനിരയിൽ സ്റ്റിമാകിെൻറ ഇഷ്ടതാരങ്ങളായി മാറിക്കഴിഞ്ഞ മലയാളി താരം സഹൽ അബ്ദുസ്സമദും അനിരുദ്ധ് ഥാപ്പയും പാസിങ് ഗെയിമിലും സാേങ്കതികത്തികവുള്ള കളി പുറത്തെടുക്കുന്നതിലും മിടുക്ക് കാട്ടുന്നു. അതേസമയം, ഡിഫൻസിവ് മിഡ്ഫീൽഡ് പൊസിഷനിൽ കോച്ച് വിശ്വസിച്ചിരുന്ന അമർജിത് സിങ് കിയാമിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായേക്കും.
ഇന്ത്യയുടെ രണ്ടാം മത്സരം ഇൗമാസം ഒമ്പതിന് ഖത്തറുമായി അവരുടെ നാട്ടിൽവെച്ചാണ്. ഒക്ടോബർ അഞ്ചിന് ഹോം മാച്ചിൽ ബംഗ്ലാദേശിനെയും നവംബർ 14ന് എവേയിൽ അഫ്ഗാനിസ്താനെയും 19ന് എവേയിൽ ഒമാനെയും നേരിടും.
2020 മാർച്ചിൽ നാട്ടിൽ ഖത്തറിനെതിരെയും ജൂൺ നാലിന് എവേയിൽ ബംഗ്ലാദേശിനെതിരെയും ഒമ്പതിന് ഇന്ത്യയിൽ അഫ്ഗാനിസ്താനെതിരെയുമാണ് മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.