വോൾവോഗ്രാഡ്: ആദ്യ രണ്ടു കളികളും തോറ്റ ഇൗജിപ്തും സൗദിയും ആശ്വാസ ജയം തേടിയാണ് മുഖാമുഖം അണിനിരന്നത്. 45കാരൻ ഇസ്സാം അൽഹദാരിയെ ഗോൾവലക്ക് മുന്നിൽ നിർത്തിയാണ് ഇൗജിപ്ത് മത്സരം തുടങ്ങിയത്. ഒന്നാന്തരം പെനാൽറ്റി സേവിലൂടെ കോച്ചിെൻറ വിശ്വാസം കാക്കുകയും ചെയ്തു വെറ്ററൻ താരം.
കഴിഞ്ഞ മത്സരത്തിൽ റഷ്യക്കെതിരെ ഗോൾ നേടിയ മുഹമ്മദ് സലാഹിനെ മുന്നിൽ നിർത്തിയ ഇൗജിപ്ത് സൂപ്പർതാരത്തിലൂടെ തന്നെ (22) ആദ്യം വെടിപൊട്ടിച്ചെങ്കിലും പിന്നീട് സൗദിയുടെ സമയമായിരുന്നു. ഒരുവട്ടം അൽഹദാരി പെനാൽറ്റി രക്ഷപ്പെടുത്തിയ അൽഹദാരിയെ ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് പെനാൽറ്റിയിലൂടെ തന്നെ സൽമാൻ അൽഫറജ് (45+6) കീഴ്പ്പെടുത്തിയപ്പോൾ അവസാന വിസിലിന് സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ സാലിം അൽദവസാരി (90+5) നേടിയ നാടകീയ ഗോളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.
22ാം മിനിറ്റ് മുഹമ്മദ് സലാഹ് ഇൗജിപ്ത്
ഒടുവിൽ സലാഹിെൻറ ലോകകപ്പിലെ ആദ്യ ഫീൽഡ് ഗോളെത്തി. സീസണിൽ ലിവർപൂൾ ജഴ്സിയിൽ പലതവണ കണ്ട മനോഹരമായ ചിപ് ഗോൾ. ഹാഫ്ലൈനിനടുത്തുനിന്ന് അബ്ദുല്ല അൽസൈദ് ഉയർത്തിവിട്ട പന്ത് രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ കുതിച്ച സലാഹ് ഇടങ്കാലുകൊണ്ട് നിയന്ത്രിച്ച് ഒാടിക്കയറിയ ഗോളിക്ക് മുകളിലൂടെ ചിപ് ചെയ്തത് ഗോളിലേക്ക്.
പെനാൽറ്റി സേവ്
41ാം മിനിറ്റിൽ ബോക്സിൽ വെച്ച് ഇൗജിപ്ത് ഡിഫൻഡർ അഹ്മദ് ഫാത്തിയുടെ കൈയിൽ തട്ടിയതിന് സൗദിക്ക് പെനാൽറ്റി. കിക്കെടുത്ത ഫഹദ് അൽ മുവല്ലദിെൻറ ഷോട്ട് വലത്തേക്ക് പറന്ന അൽഹദാരി തട്ടിയത് പോസ്റ്റിലും തട്ടി പുറത്തേക്ക്. ഇൗജപ്തിന് ആശ്വാസം.
45+6ാം മിനിറ്റ് സൽമാൻ അൽ ഫറജ് സൗദി അറേബ്യ
ആശ്വാസം പക്ഷേ അധികം നീണ്ടില്ല. പത്ത് മിനിറ്റിനിടെ സൗദിക്ക് വീണ്ടും പെനാൽറ്റി. ഇത്തവണ എടുക്കാനെത്തിയത് അൽഫറജ്. അൽഹദാരി ഇടത്തോട്ട് ചാടിയപ്പോൾ കിക്ക് വലത്തേക്ക്. ലോകകപ്പിൽ സൗദിയുടെ ആദ്യ ഗോൾ.
90+5ാം മിനിറ്റ് അൽദവസാരി സൗദി അറേബ്യ
കളി സമനിലയിലേക്ക് നീങ്ങവെ നാടകീയ ക്ലൈമാക്സ്. വലതുവിങ്ങിൽനിന്ന് അബ്ദുല്ല ഉതൈഫിെൻറ പാസിൽ അൽദവസാരിയുടെ വലങ്കാലൻ ഷോട്ടിന് മുന്നിൽ അൽഹദാരി കീഴടങ്ങിയപ്പോൾ സൗദിക്ക് ആദ്യ ജയം. ഇൗജിപ്തിന് പോയൻറില്ലാതെ മടക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.