മഡ്രിഡ്: റയൽ മഡ്രിഡിനെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ മാനേജർ സിനദിൻ സിദാൻ വീണ്ടും കോച്ചിങ്ങിലേക്ക്. കഴിഞ്ഞ സീസണിൽ മഡ്രിഡിെൻറ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഫ്രഞ്ച് ഇതിഹാസം ഇടവേളക്കുശേഷമാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. എന്നാൽ, ഏതു ലീഗിലേക്കാണ് മടക്കമെന്ന് സൂചനയില്ല. ‘‘പരിശീലനത്തിലേക്ക് മടങ്ങും. കാരണം ഫുട്ബാൾ ഞാൻ ആസ്വദിക്കുന്നു. ഫുട്ബാളാണ് എെൻറ ജീവിതത്തിൽ എല്ലാം’’ -ഒരു അഭിമുഖത്തിൽ സിദാൻ പറഞ്ഞു.
ഇൗ സീസണിൽതന്നെ േകാച്ചിങ് ആരംഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഹൊസെ മൗറീന്യോക്ക് പകരക്കാരനായി സിദാൻ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2014ൽ റയൽ മഡ്രിഡിെൻറ ‘ബി’ ടീം പരിശീലകനായാണ് സിദാൻ േകാച്ചിങ് കരിയർ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.