ദോഹ: ഹാട്രിക് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലകൻ സ്ഥാനത്ത് നിന്ന് രാജിവെച്ച സിനദിൻ സിദാൻ ഖത്തറിലേക്കെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നു.
2022 വരെ ഖത്തർ ദേശീയ ടീമിെൻറ പരിശീലക സ്ഥാനത്തേക്ക് സിദാൻ കരാറിലെത്തിയതായും രാജ്യാന്തര തലത്തിൽ തന്നെ വ മ്പൻ ഓഫറാണ് സിദാന് ലഭിച്ചിരിക്കുന്നതെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർഷത്തിൽ 50 മില്യൻ യൂറോയാണ് സിദാെൻറ പ്രതിഫലമെന്നും നാല് വർഷത്തേക്ക് 2022 വരെയാണ് കരാറെന്നും ഈജിപ്ഷ്യൻ ശതകോടീശ്വരനായ നഗീബ് സവിറിസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. തെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം നഗീബ് വ്യക്തമാക്കിയിരിക്കുന്നത്. 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മുൻനിർത്തിയാണ് സിദാനെ നിയമിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
നേരത്തെ ബാഴ്സലോണയുടെ മുൻ സൂപ്പർ താരവും സദ്ദ് ക്യാപ്റ്റനുമായ സാവി ഫെർണാണ്ടസ് ഖത്തറിെൻറ പരിശീലക സ്ഥാനത്തേക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഖത്തറിലെത്തുമ്പോൾ ആതിഥേയത്വം വഹിക്കുന്ന രാജ്യം ആദ്യമായി ലോകകപ്പിനെത്തുന്നുവെന്ന വിശേഷണവും ഖത്തറിന് സ്വന്തമാകും. കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സിനദിൻ സിദാൻ റയൽ മാഡ്രിഡിെൻറ പരിശീലക സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചത്. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ക്ലബ് ലോ കകപ്പ് കിരീടവും ഒരു ലാലിഗ കിരീടവുമടക്കം വലിയ നേട്ടങ്ങളാണ് സിദാെൻറ കീഴിൽ റയൽ മാഡ്രിഡ് സ്വന്ത മാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.