പാരിസ്: റയൽ മഡ്രിഡ് മാനേജർ സിനദിൻ സിദാനെ 2017 ഫ്രഞ്ച് കോച്ച് ഒാഫ് ദി ഇയറായി തെരഞ്ഞെടുത്തു. റയലിന്കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിക്കൊടുത്തതാണ് സിദാനെ പുരസ്കാരത്തിലേക്കെത്തിച്ചത്. ആഴ്സനൽ മാനേജർ ആഴ്സൻ വെങ്ങറടക്കമുള്ള കോച്ചുമാരെ പിന്തള്ളിയാണ് സിദാെൻറ നേട്ടം.
‘‘ പുതിയ സീസണിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്നത് ശരിയാണ്. ലാ ലിഗയിൽ ഞങ്ങൾ വളരെ പിറകിലാണ്. കളിക്കാരനെന്ന നിലയിൽ മോശം സമയത്തെ അതിജയിക്കാൻ എനിക്കായിട്ടുണ്ട്. കോച്ചുമാർക്കും എല്ലാസമയവും നല്ലതാവണമെന്നില്ല. എന്നാൽ, പ്രതിസന്ധികൾ മറികടന്ന് റയൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ’’- സിദാൻ പ്രതികരിച്ചു.
ലാ ലിഗയിൽ നിലവിൽ നാലാം സ്ഥാനത്താണ് റയൽ മഡ്രിഡ്. ഒന്നാമതുള്ള ബാഴ്സയേക്കാൾ 16 പോയൻറ് പിറകിലുള്ള റയലിന് ചാമ്പ്യന്മാരാവാൻ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. ലാ ലിഗ ഏറക്കുറെ കൈവിട്ടിരിക്കെ, ചാമ്പ്യൻസ് ലീഗ് കിരീടമാണ് സിദാെൻറയും റയലിെൻറയും ലക്ഷ്യം. പ്രീക്വാർട്ടറിൽ ശക്തരായ പി.എസ്.ജിയാണ് നിലവിലെ ചാമ്പ്യന്മാർക്ക് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.