മഡ്രിഡ്: പുതിയ സീസൺ റയൽ മഡ്രിഡിനും മാനേജർ സിനദിൻ സിദാനും കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാൾ ഏറെ പിന്നിലുള്ള റയൽ മഡ്രിഡ്, ആദ്യ എൽക്ലാസികോയിലും തോറ്റതോടെ കോച്ച് സിനദിൻ സിദാന് പടിയിറങ്ങേണ്ടിവരുമെന്ന് മാധ്യമങ്ങൾ പ്രവചിച്ചിരുന്നു. എന്നാൽ, സിദാനെ കൈവിടാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കി റയൽ മഡ്രിഡ് മാനേജ്മെൻറ് ഫ്രഞ്ച് താരത്തിന് കരാർ നീട്ടിനൽകി.
2020 വരെയാണ് സിദാൻ റയലുമായി പുതിയ കരാറിൽ ഒപ്പുെവച്ചത്. ‘‘റയലുമായി കരാർ പുതുക്കി. ഇൗ ജോലി ഞാൻ ആസ്വദിക്കുന്നുണ്ട്. മൂന്നുവർഷം റയൽ മഡ്രിഡിനെപ്പോലെയുള്ള ഒരു ക്ലബിനോടൊപ്പം പരിശീലകനായി നിൽക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. പ്രതിസന്ധികൾ മറികടന്ന് മുന്നേറുകതന്നെ ചെയ്യും’’ -സിദാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.