മഡ്രിഡ്: മൂന്നാഴ്ച മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല കാര്യങ്ങൾ. സിനദിൻ സിദാൻ എ ന്ന പരിശീലകനെ മാറ്റുന്ന കാര്യം റയൽ മഡ്രിഡിെൻറ അകത്തളങ്ങളിൽ സജീവ ചർച്ചാവിഷയമാ യിരുന്നു. പകരക്കാരനായി ഹോസെ മൗറീന്യോ എത്തിയേക്കുമെന്ന അഭ്യൂഹം ഫുട്ബാൾ വൃത്തങ്ങ ളിൽ പടർന്നുപിടിക്കുകയും ചെയ്തു. സീസണിലെ ആദ്യ 12 മത്സരങ്ങളിൽ 19 ഗോളുകൾ മാത്രം നേടി യ ടീം ലാ ലിഗയിലടക്കം ഏറെ പിന്നാക്കംപോവുകയും ചെയ്തിരുന്നു.
എന്നാൽ, വിമർശിച്ചവരെക്കൊണ്ട് തിരുത്തിപ്പറയിക്കുകയാണ് ഫുട്ബാൾ ചരിത്രത്തിലെ മിന്നുംതാരങ്ങളിലൊരാളായ സിദാൻ. കഴിഞ്ഞ നാലു മത്സരങ്ങളിലെ റയൽ മഡ്രിഡിെൻറ പ്രകടനം ശരിക്കും ഒരു ‘യു ടേൺ’ ആയിരുന്നു. ഈ നാലു കളികളിൽ മൂന്നും വമ്പൻ മാർജിനിൽ ജയിച്ച ടീം കുറിച്ചത് 15 ഗോളുകൾ. ഇടർച്ചകളിൽനിന്ന് ടീം അതിശയകരമായി ഉയിർത്തെഴുന്നേറ്റപ്പോൾ പ്രകീർത്തിക്കപ്പെടുന്നത് കളിയുടെ മർമമറിയുന്ന സിദാെൻറ സമീപനങ്ങൾതന്നെയാണ്. 2019 മാർച്ചിൽ സാൻറിയാഗോ ബെർണബ്യൂവിലേക്ക് പരിശീലകവേഷത്തിൽ ‘സിസു’ തിരിച്ചെത്തുേമ്പാൾ റയൽ മഡ്രിഡ് ആകെ ആടിയുലഞ്ഞ അവസ്ഥയിലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടുപോയശേഷം സ്വപ്നങ്ങൾക്ക് തേരുതെളിക്കാൻ പോന്ന താരത്തിെൻറ അഭാവം അവർക്ക് തിരിച്ചടിയായി. മാർച്ചോടെ തന്നെ എല്ലാ കിരീടപ്രതീക്ഷകളിൽനിന്നും പിന്നാക്കംപോവേണ്ടിവന്ന ടീം മാനസികമായി തളർന്നിരിക്കുകയായിരുന്നു. സിദാന് ലഭ്യമായ ടീം ഒട്ടും പ്രചോദിതമല്ലായിരുന്നു. അതുകൊണ്ടുതെന്ന, 2018-19 സീസണിലെ അവസാന മത്സരങ്ങളിൽ മികവുകാട്ടാൻ ടീമിന് കഴിയാതെപോയത് സ്വാഭാവികം മാത്രം.
തുടർന്ന് ക്രിസ്റ്റ്യാനോയുടെ വിടവ് നികത്താൻ പൊന്നുംവിലക്ക് ഈഡൻ ഹസാഡിനെ റയൽ പുതുസീസണിൽ അണിയിലെത്തിച്ചു. ഹസാഡ് പ്രതീക്ഷക്കൊത്തുയരാതെപോയതോടെ ആ നീക്കം ആശിച്ച തുടക്കത്തിന് വഴിയൊരുക്കിയില്ല. വിയ്യാ റയലിനോടും വായ്യ ഡോളിഡിനോടും സമനില. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെൻറ് ജെർമെയ്നെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയും ക്ലബ് ബ്രൂഗിനെതിരെ സമനിലയും. നഗരപോരാട്ടത്തിൽ അത്ലറ്റികോ മഡ്രിഡിനോട് ഗോൾരഹിത സമനില. ഏറ്റവുമൊടുവിൽ ഒക്ടോബർ 19ന് റയൽ മയ്യോർക്കയോട് 1-0ത്തിന് തോറ്റതോടെ നിരാശ കനത്തു. വിമർശകർ കൂരമ്പുകളെയ്തുതുടങ്ങിയപ്പോൾ അവിടന്നങ്ങോട്ട് സിദാൻ പുതിയ പദ്ധതികളുമായെത്തി.
കഴിഞ്ഞ 10 വർഷമായി ടീമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയെ വിശ്വാസത്തിലെടുക്കുകയായിരുന്നു ആദ്യം ചെയ്തത്. പടിയിറങ്ങിയ ക്രിസ്റ്റ്യാനോയുടെയും ഫോമിലല്ലാത്ത ഗാരത് ബെയ്ലിെൻറയും സ്ഥാനത്ത് ബെൻസേമക്ക് കരുനീക്കങ്ങളുടെ ചുക്കാൻ നൽകി. റോഡ്രിഗോയെപ്പോലെ പുതുമുഖങ്ങളെ സ്റ്റാർട്ടിങ് ൈലനപ്പിൽ ബൂട്ടുകെട്ടിച്ചു. വാക്കുകൾ കൊണ്ടും തന്ത്രങ്ങൾകൊണ്ടും ടീമിന് ഉണർവു നൽകിയത് കളത്തിൽ പുലർന്നു. സീസണിൽ ഇതുവരെ 11 തവണ വലകുലുക്കിയ ഗോളടിമികവുമായി ബെൻസേമ മുന്നിൽനിന്ന് നയിച്ചു. ഫ്രഞ്ചുകാരനുമായി അതിശയകരമായ ഒത്തിണക്കംകാട്ടുന്ന റോഡ്രിഗോ പുത്തൻ താരോദയമായി അവതരിച്ചു. പിന്നണിയിൽ കോട്ടകെട്ടുന്ന റാമോസിെൻറ ബൂട്ടുകളിൽനിന്ന് പിറന്നു, മൂന്നു ഗോളുകൾ. യുവത്വവും പരിചയ സമ്പത്തും ചേരുംപടി ചേർന്ന ടീമിൽ അനൽപമായ ആത്മവിശ്വാസം നിറക്കാൻ സിദാന് കഴിഞ്ഞുവെന്നാണ് റയലിെൻറ പുതുനീക്കങ്ങൾ തെളിയിക്കുന്നത്. റയൽ ബെറ്റിസിനെ 5-0ത്തിന് തകർത്ത ടീം ചാമ്പ്യൻസ് ലീഗിൽ ഗാലറ്റസറായിക്കെതിരെ എതിരില്ലാത്ത അര ഡസൻ ഗോളിെൻറ തകർപ്പൻ ജയം നേടി. കഴിഞ്ഞയാഴ്ച ഐബറിനെ നിലംപരിശാക്കിയത് 4-0ത്തിന്. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണെക്കാപ്പെമത്തി നിൽക്കുകയാണ് പോയൻറ് നിലയിൽ റയലിെൻറ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.