മഡ്രിഡ്: തലമുറമാറ്റത്തിെൻറ മണിമുഴക്കമാണ് റയൽ മഡ്രിഡിൽ മുഴങ്ങുന്നത്. ക്രിസ് റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറന്ന ശേഷം അദ്ദേഹത്തിനൊത്ത തലപ്പൊക്കമുള്ള ഒരാളെയും സ്വന്തമാക്കാനായില്ലെങ്കിലും കരിം ബെൻസേമയും ലൂകാ മോഡ്രിചും, കഴിഞ്ഞ ട്രാൻസ ്ഫറിലെത്തിയ എഡൻഹസാഡുമെല്ലാം ചേർന്ന് റയലിനെ പ്രാതാപം ചോരാതെ കാത്തുപോരുന്നുണ ്ട്. അതിനിടയിലും, കോച്ച് സിദാെൻറയും പ്രസിഡൻറ് േഫ്ലാറൻറിനോ പെരസിെൻറയും കണ്ണ് ഭാവിയിലേക്കാണ്.
വരും നാളിൽ കാൽപന്ത് മൈതാനിയെ ഭരിക്കാൻ കെൽപുള്ളവരെയെല്ലാം റയൽ റാഞ്ചുന്നു. ആ പട്ടികയിൽ ഏറ്റവും പുതിയ പേരാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ ബ്രസീൽ കൗമാരം 17കാരൻ റെയ്നിയർ. ബ്രസീൽ ക്ലബ് െഫ്ലമിങ്ങോയിൽ നിന്നാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡറെ റയൽ റാഞ്ചിയത്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ലൂകാ ജോവിക്, എഡർ മിലിറ്റോ, മാർടിൻ ഒഡ്ഗാർഡ് എന്നിവർക്കൊപ്പം ആക്രമണങ്ങളെ നയിക്കാൻ ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബാപ്പെ കൂടിയെത്തിയാൽ ക്ലബ് ഫുട്ബാളിെൻറ ഭാവി റയലിെൻറ ബൂട്ടിൽ ഉറപ്പിക്കാം.
പി.എസ്.ജിയിൽ നിന്നും എംബാപ്പെയെ സ്വന്തമാക്കാൻ പെരസ് പതിനെട്ടടവും പുറത്തെടുത്തു കഴിഞ്ഞു. ലൂക മോഡ്രിച് (34 വയസ്സ്), ബെൻസേമ (32), സെർജിയോ റാമോസ് (33), മാഴ്സലോ (31), ടോണി ക്രൂസ് (30), ഗാരെത് ബെയ്ൽ (30) തുടങ്ങി ‘തേർട്ടി പ്ലസ്’ സംഘം വൈകാതെ പടിയിറങ്ങുേമ്പാൾ അവർക്ക് പകരക്കാർ പിന്നിലുണ്ടെന്ന് സമാധാനിക്കാം. പുതുനിരയെ സ്വന്തമാക്കാൻ പണമെറിയാനും അവർ മടിച്ചിട്ടില്ല. വിനീഷ്യസ്, റോഡ്രിഗോ, റെയ്നിയർ എന്നിവർക്ക് മാത്രമാണ് 120 ദശലക്ഷം യൂറോയാണ് പൊടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.