ഇ​ബ്രാ​ഹി​മോ​വി​ച്ച് യു​ണൈ​റ്റ​ഡു​മാ​യി കരാർ പുതുക്കി

ല​ണ്ട​ൻ: പ​രി​​ക്കേ​റ്റ്​ നീ​ണ്ട​നാ​ൾ പു​റ​ത്താ​യി​രു​ന്ന മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ സ്​​ട്രൈ​ക്ക​ർ ഇ​ബ്രാ​ഹി​മോ​വി​ച്ച്​ ഒ​രു​വ​ർ​ഷം​കൂ​ടി ക്ല​ബി​ൽ തു​ട​രും. താ​ര​വു​മാ​യു​ള്ള ക​രാ​ർ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ പു​തു​ക്കു​ക​യാ​ണെ​ന്ന്​ യു​നൈ​റ്റ​ഡ്​ അ​റി​യി​ച്ചു. യൂ​റോ​പ്പ ലീ​ഗി​ലെ ആ​ൻ​ഡ​ർ​ല​ഷ്റ്റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കാ​ൽ​മു​ട്ടി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ്​ താ​രം പു​റ​ത്താ​വു​ന്ന​ത്.  പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ്​ ഇ​ബ്ര​യു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കു​ന്ന വി​വ​രം ക്ല​ബ്​ അ​റി​യി​ച്ച​ത്. സീ​സ​ണി​ലെ ര​ണ്ടാം ഘ​ട്ട​ത്തി​​ൽ ഇ​ബ്രാ​ഹി​മോ​വി​ച്ച്​ ക​ള​ത്തി​ലി​റ​ങ്ങു​മെ​​ന്ന്​ കോ​ച്ച്​ മൗ​റീ​ന്യോ അ​റി​യി​ച്ചു. നേ​ര​ത്തേ, 35കാ​ര​നാ​യ ഇ​ബ്ര​യെ യു​നൈ​റ്റ​ഡ്​ വി​റ്റൊ​ഴി​വാ​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Tags:    
News Summary - Zlatan Ibrahimovic: Manchester United re-sign striker on one-year deal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.