മിലാൻ: 38ാം വയസ്സിൽ ലോകോത്തരമായൊരു ക്ലബിെൻറ സ്ട്രൈക്കർ ബൂട്ടണിയുകയെന്നത് അതി സാഹസമാണ്. എന്നാൽ, ഇത്തരം സാഹസികതകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് സ്വീഡിഷ് സൂപ്പർതാ രം സ്ലാറ്റൻ ഇബ്രാഹിമോവിച്. 2018ൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും അമേരിക്കൻ മേജർ ലീഗ് േസാക്കർ ടീമായ ലോസ് ആഞ്ജലസ് ഗാലക്സിയിലെത്തിയപ്പോൾ വിരമിക്കൽ മൂഡിലെന്നായിരുന്നു ഫുട്ബാൾ ലോകം പ്രവചിച്ചത്.
ഒരു വർഷത്തെ അമേരിക്കൻ വാസത്തിനുശേഷം സ്വതന്ത്രമായ സ്ലാറ്റൻ ബൂട്ടഴിക്കും മുേമ്പ ജപ്പാനിലേക്കോ ചൈനയിലേക്കോ കൂടുമാറുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി മിലാൻ സ്വന്തമാക്കുന്നത്. തെൻറ പഴയ തട്ടകത്തിലെത്തിയ സ്ലാറ്റൻ ‘റെഡ് ആൻഡ് ബ്ലാക്കിെൻറ’ കുപ്പായത്തിൽ ഗോളടിയും തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിൽ ആറാം ഡിവിഷൻ ക്ലബ് റോഡൻസിനെതിരെയാണ് ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയത്. 9-0ത്തിന് മിലാൻ ജയിച്ചപ്പോൾ ഒരു ഗോൾ സ്ലാറ്റെൻറ വകയായിരുന്നു. മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ഹകാൻ ചൽഹനോലു, സുസോ എന്നിവർക്കൊപ്പം സ്ലാറ്റനായിരുന്നു ആക്രമണം നയിച്ചത്. സ്ലാറ്റെൻറ ഫിറ്റ്നസ് ടെസ്റ്റ് എന്നായിരുന്നു കോച്ച് സ്റ്റെഫാനോ പിയോളി മത്സരത്തെ വിശേഷിപ്പിച്ചത്. പഴയ പടക്കുതിരയുടെ ഫിറ്റ്നസ് ബോധ്യപ്പെട്ട കോച്ച് തിങ്കളാഴ്ച സീരി ‘എ’യിൽ സ്ലാറ്റന് സീസൺ അരങ്ങേറ്റവും നൽകി. സാംദോറിയക്കെതിരായ മത്സരത്തിെൻറ 55ാം മിനിറ്റിൽ സ്ലാറ്റൻ പകരക്കാരനായിറങ്ങി. എന്നാൽ, കളി ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. സീരി ‘എ’ പോയൻറ് പട്ടികയിൽ 11ാം സ്ഥാനത്താണ് (22) എ.സി മിലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.