തിരുവനന്തപുരം: കേരള വോളിബാൾ ടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയാണ്. കരൾ രോഗ ബാധിതനായി രണ്ടാഴ്ചയായി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
80കളിലും 90 കളുടെ തുടക്കത്തിലും കേരള വോളിബാളിൽ നിറഞ്ഞിരുന്ന താരമായിരുന്നു ഡാനിക്കുട്ടി ഡേവിഡ്. ടൈറ്റാനിയത്തിനും കേരളത്തിനും വേണ്ടി പലവട്ടം ജേഴ്സിയണിഞ്ഞു. കോഴഞ്ചേരി സെൻറ് തോമസ് കോളജ് ടീമിലൂടെയായിരുന്നു വോളിബാൾ ജീവിതത്തിെൻറ തുടക്കം.
ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ 11 തവണ കളിച്ചു. 1981-82 മുതൽ 92-93 വരെ. 1981-82ൽ വാറങ്കലിൽ നടന്ന ഇൻറർ വാഴ്സിറ്റി വോളിബാളിൽ കേരള സർവകലാശാല ജേതാക്കളായപ്പോൾ ഡാനിക്കുട്ടിയായിരുന്നു നായകൻ. പിന്നാലെ കേരള സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി. 1985 ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ ക്യാപ്റ്റനായിരുന്നു. അതേ വർഷം ഡൽഹി നാഷനൽ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ ഡാനിക്കുട്ടിയുമുണ്ടായിരുന്നു. 1992-93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് നേടി മികച്ച താരമായി. 17 ദിവസം മുമ്പാണ് ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.