ന്യൂഡൽഹി: ഗോൾഡ് കോസ്റ്റിൽ ഏഴു സ്വർണം ഉൾപ്പെടെ 16 മെഡൽ സമ്മാനിച്ച ഷൂട്ടിങ്ങിനെ 2022 കോമൺവെൽത്ത് ഗെയിംസിൽ ഒഴിവാക്കുകയാണെങ്കിൽ ഇന്ത്യ മേള ബഹിഷ്കരിക്കണമെന്ന് ദേശീയ ഷൂട്ടിങ് അസോസിയേഷൻ തലവൻ രണീന്ദർ സിങ്.
ന്യൂഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 2022 ഗെയിംസിൽ ഷൂട്ടിങ്ങിനെ ഒഴിവാക്കാനാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ തീരുമാനം. കഴിഞ്ഞ ജനുവരിയിൽ ഇതിന് അംഗീകാരം നൽകിയിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാറും ഗെയിംസ് ഫെഡറേഷനും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.