ഹൈദരാബാദ്: കേരളത്തിന് പ്രഥമ ഖേലോ ഇന്ത്യ ദേശീയ ബാസ്കറ്റ്ബാളിൽ കിരീടം. അണ്ടർ 17 പെൺകുട്ടികളിൽ കിരീടം നേടിയ കേരളം അണ്ടർ 14 വിഭാഗത്തിൽ ഫൈനലിൽ തോറ്റു. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ അണ്ടർ 17ൽ ഹരിയാനയെ കീഴടക്കിയാണ് കേരളം കിരീടമണിഞ്ഞത്. സ്കോർ: 79-57. അണ്ടർ 14ൽ ഡൽഹിയോട് വീരോചിതം പൊരുതിയാണ് കീഴടങ്ങിയത് (61-55).
അണ്ടർ 17 ഫൈനലിൽ 47 പോയേൻറാടെ ജയലക്ഷ്മിയാണ് കേരളത്തിെൻറ ടോപ്സ്കോറർ. ഒലിവിയ 11ഉം സാന്ദ്ര പത്തും പോയൻറ് നേടി. അണ്ടർ 14ൽ ആൻമരിയ 22 പോയൻറ് നേടി. സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ പിന്തുണയില്ലാതെയാണ് കേരള ടീമുകൾ ഖേലോ ഇന്ത്യ പോരാട്ടങ്ങൾക്ക് ഹൈദരാബാദിലെത്തിയത്. കേന്ദ്ര സർക്കാറിെൻറ കീഴിൽ നടത്തുന്ന രാജീവ് ഗാന്ധി ഖേൽ അഭിയാൻ (പൈക്ക) മത്സരങ്ങൾ പേരു മാറ്റിയാണ് ഖേേലാ ഇന്ത്യയായത്. എന്നാൽ, ബാസ്കറ്റ്ബാളിനെ ഖേലോ ഇന്ത്യ പദ്ധതിയിൽനിന്ന് കേരളം ഒഴിവാക്കുകയായിരുന്നു. പഴയ പതിപ്പായ പൈക്കയിൽ ബാസ്കറ്റ്ബാളുണ്ടായിരുന്നു.
21 കായിക ഇനങ്ങളിൽ ഖേലോ ഇന്ത്യയിൽ ഒാരോ സംസ്ഥാനത്തിനും കളിക്കാം. കഴിഞ്ഞ വർഷം പത്തിനങ്ങളിൽ മാത്രമാണ് കേരളം പെങ്കടുത്തത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഹോക്കിയും ബാസ്കറ്റ്ബാളും കേരള സ്പോർട്സ് കൗൺസിൽ ഇത്തവണ ഒഴിവാക്കുകയായിരുന്നു. സ്വന്തം ചെലവിൽ പോകണമെന്ന് ബാസ്കറ്റ്ബാൾ അസോസിയേഷനും മറ്റും ആവശ്യപ്പെട്ടതോടെയാണ് ഖേലോ ഇന്ത്യക്ക് പോകാൻ ടീമുകൾക്ക് കൗൺസിൽ അനുമതി നൽകിയത്. അസോസിയേഷെൻറ അഭ്യർഥനപ്രകാരം പഴയകാല താരങ്ങളാണ് ടീമിന് കൈത്താങ്ങായത്. പഴയകാല താരങ്ങളുടെ കൂട്ടായ്മയായ ടീം റൗബൗണ്ട് കോച്ചിങ് ക്യാമ്പിനും കിറ്റുകൾ വാങ്ങുന്നതിനും സഹായമേകി. മത്സരത്തിൽ പെങ്കടുക്കുന്നവർക്ക് തേർഡ് എ.സി ടിക്കറ്റിനുള്ള തുക കേന്ദ്ര സർക്കാർ അനുവദിക്കുന്നുണ്ട്. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയുെട പേരിൽ ബാസ്കറ്റ്ബാളിനെ ഒഴിവാക്കിയതിനുള്ള മധുരപ്രതികാരമായി ഹൈദരാബാദിൽ സ്വന്തമാക്കിയ ഇൗ കിരീടവും രണ്ടാം സ്ഥാനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.