ട്രേഡ്മാർക്ക് വിവാദം: മൈക്കൽ ജോർദാന് അനുകൂലമായി ചൈനീസ് സുപ്രീംകോടതി ഉത്തരവ്

ബീജിങ്: ട്രേഡ്മാർക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാന് അനുകൂലമായി ചൈനീസ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജോർദാൻെറ പേരിൻെറ പ്രതീകങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് നിർത്തണമെന്ന് ചൈനീസ് സ്പോർട്സ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. Qiaodan എന്നാണ് ജോർദാൻെറ പേര് ചൈനീസ് ഭാഷയിൽ എഴുതുക. ഈ പേര് ഒരു ദശകത്തിലേറെ പേര് രജിസ്റ്റർ ചെയ്തതാണെന്ന് കമ്പനി വാദിച്ചു. എന്നാൽ തൻെറ അനുമതി കൂടാതെ തന്റെ ചൈനീസ് പേര് വെച്ച് ബിസിനസ്സ് നടത്തുകയാണെന്നായിരുന്നു താരത്തിൻെറ ആരോപണം. 2012ലാണ് താരം കമ്പനിക്കെതിരായി കേസ് കൊടുക്കുന്നത്. 

Tags:    
News Summary - Michael Jordan wins trademark case in China's top court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.