തിരുവനന്തപുരം: ഇന്ത്യയുടെ സ്വര്‍ണമത്സ്യം സാജന് പ്രകാശിലൂടെ 72ാംമത് ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പില്‍ ആദ്യദിനം കേരളത്തിന് രണ്ടുസ്വര്‍ണം. പങ്കെടുത്ത രണ്ടിനങ്ങളിലും റെക്കോഡ് പ്രകടനം കാഴ്ചവെച്ച് ഒന്നാംദിനം സാജന് കേരളത്തിേൻറതാക്കി.
പിരപ്പന്‍കാട് അംബേദ്കര്‍ അക്വാട്ടിക് സ്റ്റേഡിയത്തില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരുമിനിറ്റ് 50.35 സെക്കന്‍ഡിലും നീന്തിക്കയറിയപ്പോള്‍ 2011ല്‍ കര്‍ണാടകയുടെ ആരോണ്‍ ഡിസൂസ സ്ഥാപിച്ച സമയം പഴങ്കഥയായി. കര്‍ണാടകയുടെ ശ്രീഹരി നടരാജന് (1:51:49) വെള്ളിയും സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ബാനറില്‍ മത്സരത്തിനിറങ്ങിയ ആര്യന് മഖീജ (1:52:47) വെങ്കലവും സ്വന്തമാക്കി. തുടര്‍ന്ന് നടന്ന 200 മീറ്റര്‍ മെഡ്ലേയിയും െറേക്കാഡോടെ (2:05:83) നീന്തിക്കയറി. 2009ല്‍ കര്‍ണാടകയുടെ രഹന് പൂഞ്ച സ്ഥാപിച്ച സമയമാണ് തിരുത്തിയത്.
വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിൽ ഹരിയാനയുടെ ശിവാനി ഘട്ടാരിയ ദേശീയ റെക്കോഡ് കുറിച്ചു. വനിതകളുടെ 200 മീറ്റര്‍ മെഡ്ലേയില് ഇന്ത്യന്‍ പൊലീസിെൻറ റിച്ചാ മിശ്ര സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഹീറ്റ്സില്‍ ദേശീയ െറേക്കാഡ് കുറിച്ച തമിഴ്നാടിെൻറ എ.വി. ജയവീണക്ക് ഫൈനലില്‍ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.