തിരുവനന്തപുരം: 72ാമത് ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനം കേരളത്തിന് നിരാശ. ആദ്യദിനം സാജൻ പ്രകാശിലൂടെ ഇരട്ട സ്വർണം നേടിയ കേരളത്തിന് വ്യാഴാഴ്ച നടന്ന വ്യക്തിഗത ഇനങ്ങളിൽ ഫൈനലിൽപോലും ഇടംനേടാനായില്ല. എന്നാൽ, മറുനാടൻ താരങ്ങൾ റെക്കോഡുകൾ പെയ്യിച്ചു. അഞ്ച് ദേശീയ റെക്കോഡുകളാണ് വ്യാഴാഴ്ച പിറന്നത്. ഇതോടെ, രണ്ടുദിവസത്തിനുള്ളിൽ പിറന്ന റെക്കോഡുകളുടെ എണ്ണം 10 ആയി.
ഹരമായി ശ്രീഹരി സ്വന്തം റെക്കോഡുകൾ തകർക്കുന്നത് ഹരമാക്കിയ കർണാടകയുടെ ശ്രീഹരി നടരാജിെൻറ പ്രകടനമാണ് വ്യാഴാഴ്ച കാണികളെയും പരിശീലകരെയും ത്രില്ലടിപ്പിച്ചത്. ആണുങ്ങളുടെ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഭോപാലിൽ തീർത്ത 26.58 സെക്കൻഡ് ഹീറ്റ്സിൽ 26.55 സെക്കൻഡിലേക്ക് മാറ്റിയെഴുതി ഫൈനലിൽ പ്രവേശിച്ച ശ്രീഹരി, ഫൈനലിൽ 26.18 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് തെൻറ സ്റ്റാമിന തെളിയിച്ചത്. ആണുങ്ങളുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ അദ്വൈത് പാജേ ദേശീയ റെക്കോഡോടെ സ്വർണം നേടി. 2014ൽ മലയാളിതാരം സാജൻ പ്രകാശ് തീർത്ത 15:45.83 സെക്കൻഡ് 15:42.67ലേക്ക് മാറ്റിയെഴുതിയാണ് മധ്യപ്രദേശ് താരം റെക്കോഡിട്ടത്. വനിതകളുടെ 400 മെഡ്ലെയിൽ സ്വന്തം റെക്കോഡ് തിരുത്തി അന്താരാഷ് ട്ര താരം റിച്ചമിശ്ര സ്വർണം നേടി. ആണുങ്ങളുടെ 50 മീറ്റർ ഫ്രീസ്റ്റൈ ലിൽ സ്വിമ്മിങ് ഫെഡറേഷെൻറ ബാനറിൽ ഇറങ്ങിയ രാജ്യാന്തരതാരം വീർധവാൽ ഖാഡെ സ്വർണം (22.80) നേടി.
സാജന് ഉടനടി ശമ്പളം -ഡി.ജി.പി തിരുവനന്തപുരം: സാജൻ പ്രകാശിന് ഉടനടി ശമ്പളം നൽകുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ ഉറപ്പ്. വ്യാഴാഴ്ചത്തെ ‘മാധ്യമം’ വാർത്തയെ തുടർന്ന് പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളം കോംപ്ലക്സിലെത്തിയാണ് സംസ്ഥാന പൊലീസ് മേധാവി സാജനും അമ്മ ഷാൻറിക്കും ഉറപ്പുനൽകിയത്. താൻ നേരിട്ട് ഇടപെട്ട് ഫയൽ നീക്കുമെന്നും അവധിയോടുകൂടിയ ശമ്പളം അനുവദിക്കുമെന്നും െബഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.