ചെന്നൈ: അവസാന പോയൻറ് വരെ ആവേശം ത്രസിച്ച പോരാട്ടത്തിനൊടുവിൽ കൊച്ചി ബ്ലൂ സ്പൈ ക്കേഴ്സിനെ കടപുഴക്കി ചെന്നൈ സ്പാർട്ടൻസ് പ്രോ വോളി ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ. അഞ്ചു െസറ്റ് അങ്കത്തിൽ 3-2നായിരുന്നു ചെന്നൈയുടെ ജയം. വെള്ളിയാഴ്ചത്തെ കിരീടപ്പോരാട ്ടത്തിൽ കാലിക്കറ്റ് ഹീറോസും ചെന്നൈയും ഏറ്റുമുട്ടും. മനു ജോസഫും ഡേവിഡ് ലീയും നയിച്ച കൊച്ചി ബ്ലൂസിനെ ലാത്വിയൻ താരം റസ്ലാൻ സൊറോകിൻസിെൻറ നീളൻ കൈക്കരുത്തുമായാണ് ചെന്നൈ തടഞ്ഞത്. സ്കോർ: 16-14, 9-15, 10-15, 15-8, 15-13.
ടൂർണമെൻറ് കണ്ട പോരാട്ടങ്ങളിൽ ഏറ്റവും ത്രില്ലേറിയതായിരുന്നു രണ്ടാം സെമി. നാട്ടുകാരുടെ പിന്തുണയിൽ ചെന്നൈ കോർട്ട്് നിറഞ്ഞുകളിച്ചപ്പോൾ, കൊച്ചിയുടെ നീലപ്പടയും മോശമാക്കിയില്ല. കളിയിലെ സൂപ്പർ പോയൻറ് വിളിയും ടൈംഒൗട്ടും വരെ അഞ്ച് സെറ്റുകളിലും വിധിനിർണായകമായി. മനു ജോസഫായിരുന്നു കൊച്ചിയുടെ പോയൻറ് വേട്ടക്കാരൻ. ഉജ്ജ്വലമായ സ്മാഷുമായി മലയാളിതാരം 17 പോയൻറ് വാരിക്കൂട്ടി. ഡേവിഡ് ലീ 12ഉം എസ്. പ്രഭാകരൻ 11ഉം പോയൻറുമായി ഒപ്പംതന്നെ നിന്നു. ചെന്നൈയുടെ ആക്രമണത്തിന് റസ്ലാൻ സൊറോകിൻസും (17) നവീൻ രാജയും (13) റുഡി വെർഹോഫും (11) ശക്തമായ പിന്തുണ നൽകി.
ഒന്നാം സെറ്റിൽ കൊച്ചിയായിരുന്നു പോയൻറ് വാരിക്കൂട്ടി തുടങ്ങിയത്. എന്നാൽ, പിന്നീട് മാറിമറിഞ്ഞപ്പോൾ ടൈബ്രേക്കറിൽ (14-16) ചെന്നൈ സെറ്റ് ജയിച്ചു. രണ്ടും മൂന്നും സെറ്റിൽ മനു കൊച്ചിയെ തോളിലേറ്റി വിജയത്തിലേക്ക് നയിച്ചു. എങ്കിലും അപ്രതീക്ഷിത പിഴവുകളും സൂപ്പർ േപായൻറുകൾ കൈവിട്ടതും നല്ല ലക്ഷണങ്ങളായിരുന്നില്ല. നിർണായകമായ നാലാം സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു കുതിപ്പ്. എന്നാൽ, 6-9ലേക്ക് ലീഡ് പിടിച്ച ചെന്നൈ തുടർപോയൻറുകളുമായി ടോപ് ഗിയറിലേക്ക് മാറിയപ്പോൾ കൊച്ചി (8-15) പൊട്ടി. സെറ്റ് 2-2 എന്ന നിലയിൽ. ഫൈനൽ ടിക്കറ്റ് നിർണയം അഞ്ചാം സെറ്റിലായി.
ഉക്രപാണ്ഡ്യനും പ്രഭാകരനും അവസരത്തിനൊത്തുയരാതിരുന്നത് നീലപ്പടക്ക് ക്ഷീണമായി. നിറഞ്ഞ ഗാലറിയുടെ ആരവങ്ങളിൽ പോരാടിയ ചെന്നൈയെ അഖിനും റസ്ലാനും തോളിലേറ്റി. 6-9 എന്ന നിലയിൽ അവർ ലീഡ് പിടിച്ചെങ്കിലും ലീ തിരിച്ചെത്തിച്ചു. അതേസമയം, മനുവിനെ മാർക്ക് ചെയ്ത ആതിഥേയ തന്ത്രം വിജയംകണ്ടു. സൂപ്പർ പോയൻറ് ജയിച്ച് 11-10ന് കൊച്ചി മുന്നേറിയെങ്കിലും അടുത്ത നിമിഷം സൂപ്പർപോയൻറിലൂടെതന്നെ ചെന്നൈ (11-12) മുന്നിലെത്തി. പിന്നെ തുടരൻ സ്പൈക്കുകളിലൂടെ പോയൻറുകളും വാരിക്കൂട്ടി. 15-13ന് ചെന്നൈ ഫൈനലിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.