ന്യൂഡൽഹി: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് ഉൾപ്പെടുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് കായികമന്ത്രി കിരൺ റിജിജു ബ്രിട്ടീഷ് സ്പോർട്സ് സെക്രട്ടറി നിക്കി മോർഗന് കത്തയച്ചു. സംഘാടനത്തിലെ അസൗകര്യം പറഞ്ഞ് അടുത്ത ഗെയിംസിൽനിന്ന് ഷൂട്ടിങ് ഇനങ്ങൾ ഒഴിവാക്കിയിരുന്നു.
1974നുശേഷം ആദ്യമായാണ് ഷൂട്ടിങ് പുറത്താകുന്നത്. ഗെയിംസിൽ ഇന്ത്യക്ക് കൂടുതൽ മെഡലുകൾ നൽകുന്ന ഇനമാണിത്. ഒഴിവാക്കുന്ന തീരുമാനവുമായി മുന്നോട്ടുപോയാൽ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിറകെയാണ് കേന്ദ്രമന്ത്രിയുടെ ഇടപെടൽ. കഴിഞ്ഞ ഗെയിംസിൽ ഷൂട്ടിങ് ഇനങ്ങളിൽനിന്നായി ഏഴു സ്വർണമുൾപ്പെടെ 16 മെഡലുകളാണ് ഇന്ത്യൻതാരങ്ങൾ അടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.