സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച് മരിച്ചു

ടോക്കിയോ: ജപ്പാനിൽ 28കാരനായ സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച് മരിച്ചു. ഗുസ്തിക്കാരന്‍ ഷോബുഷി എന്നറിയപ്പെടുന്ന കിയോതാക്ക ശുതാകെയാണ് മരിച്ചത്. ജപ്പാൻ സുമോ അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്. 

കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ സുമോ ഗുസ്തിതാരമാണ് ഷോബുഷി. രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ഇയാളെ ടോക്കിയോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചതിന് പിന്നാലെ താരത്തിന്‍റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. 

ഏപ്രിലിൽ അഞ്ച് സുമോ ഗുസ്തിതാരങ്ങൾ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Sumo wrestler Shobushi infected with covid 19 virus dies -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.