തൃശൂർ: സംസ്ഥാന വോളിബാൾ അസോസിയേഷെൻറ തെറ്റായ പ്രവണതകളിൽ പ്രതിഷേധിച്ച് വോളിബാൾ ടൂർണമെൻറ് നടത്തിപ്പുകാർ വോളിബാൾ ടൂർണമെൻറ് ഒാർഗനൈസേഴ്സ് കേരള എന്ന സംഘടന രൂപവത്കരിച്ചു. . വോളിബാളിെൻറ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. അടൂർപ്രകാശ് എം.എൽ.എ, ടി.എൻ പ്രതാപൻ, ഉമ്മർ ഹാജി എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികൾ
16 അഖിലേന്ത്യമത്സരങ്ങളും അതിെൻറ ഇരട്ടിയിലധികം സംസ്ഥാന ടൂർണെമൻറുകളും നൂറിലധികം പ്രാദേശിക ടൂർണെമൻറുകളും നടന്നിരുന്ന ഒരു കാലം വോളിബാളിന് ഉണ്ടായിരുന്നു. അസോസിയേഷനും താരങ്ങളും തമ്മിലെ പ്രശ്നങ്ങൾ മൂലം മത്സരങ്ങൾ അഖിലേന്ത്യാതലത്തിൽ അഞ്ചായി. സംസ്ഥാന മത്സരങ്ങൾ വിരലിെലണ്ണാം. ജനങ്ങളിൽ നിന്നും പിരിവെടുത്ത് നടത്തുന്ന ഇത്തരം ടൂർണമെൻറുകളിൽ നിന്നും പണംപിടുങ്ങുകയാണ് അസോസിയേഷൻ ജോലിയെന്ന് പുതിയ സംഘടനയുടെ രക്ഷാധികാരി മുൻ എം.എൽ.എ പി.ജെ. ജോയ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
റോയൽറ്റിയുടെ പേരിലാണ് തട്ടിപ്പത്രേ. പണം നൽകാൻ തയാറാണെങ്കിലും അസോസിയേഷെൻറ തെറ്റായ നിലപാടുകൾ ടൂർണമെൻറുകളെ തകർക്കുകയാണ്. അതുകൊണ്ട്തന്നെ അസോസിയേഷനും താരങ്ങളുടെ സംഘടനകളും ചർച്ചകളിലൂടെ നിലവിലെ തെറ്റായപ്രവണതകൾ തിരുത്തണം. അല്ലെങ്കിൽ വോളിബാൾ ടൂർണമെൻറ് ഒാർഗനൈസേഴ്സ് കേരളയുടെ കർശന ഇടപെടലുകൾ ഉണ്ടാവുമെന്ന് അവർ താക്കീത് നൽകി. നിലവിലുള്ള ടൂർണെമൻറുകൾ സജീവമാക്കുകയും നിന്നുപോയവ തിരിച്ചുകൊണ്ടുവരികയുമാണ് സംഘടനയുടെ മുഖ്യലക്ഷ്യം. ഇതിന് അസോസിയേഷനും കളിക്കാർക്കുമിടയിൽ അച്ചടക്കവും സാമ്പത്തിക നിയന്ത്രണവും അനിവാര്യമാണ്. പുനരുദ്ധാരണ പ്രക്രിയ അനിവാര്യമാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംഘടനയുടെ പ്രവർത്തനവുമായി സഹകരിക്കാൻ അസോസിയേഷനും താരങ്ങളും തയാറാവണമെന്നും ജോയ് ആവശ്യപ്പെട്ടു.സംഘടനയുടെ ജില്ല കമ്മിറ്റി രൂപവത്കരണം ശനിയാഴ്ച മുതൽ തുടങ്ങും. മലപ്പുറത്താണ് ആദ്യയോഗം. 27,28 തീയതികളിൽ എറണാകുളം, തൃശൂർ ജില്ലകളിൽ യോഗം നടക്കും.
ജെയ്സൺ പാനികുളങ്ങര (പ്രസി.), കാലടി അജിത്, ബിജു പാലക്കാട് (വൈസ് പ്രസി.), ഡാലി തൃശൂർ (ജന. സെക്ര.) സ്റ്റീഫൻ ഫിലിപ്പ്, ടി.പി കുഞ്ഞിക്കോയ (സെക്ര.) പി.ജെ. ബാബു (ട്രഷ.) എന്നിവരാണ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. പി.ജെ. ജോയ്,ജെയ്സൺ പാനികുളങ്ങര, അജിത്കുമാർ, നവാസ്, നെബുനൈനാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.