ഉലാൻ ഉഡെ (റഷ്യ): ഏഴാം ലോക ബോക്സിങ് സ്വർണം സ്വപ്നംകണ്ട് റിങ്ങിലിറങ്ങിയ ഇതിഹാസതാരം മേരി കോം (51 കി.) വെങ്കലത്തോടെ മടങ്ങിയപ്പോൾ ഇന്ത്യക്ക് ആശ്വാസമായി അരങ്ങേറ്റക്കാരി മഞ്ജു റാണിയുടെ (48 കി. ) ഫൈനൽ പ്രവേശനം. ശനിയാഴ്ച സെമിഫൈനലിനിറങ്ങിയ മറ്റു രണ്ട് ഇന്ത്യൻ ബോക്സർമാരായ ജമുന ബോറയും ലോവ്ലിന ബോർഗോഹെയ്നും പരാജയം രുചിച്ച് വെങ്കലത്തിലൊതുങ്ങി.
തുർക്കിയുെട ബുസെനാസ് കാകിറോഗ്ലുവാണ് മേരിയുെട സ്വപ്നങ്ങൾക്കുനേരെ നോക്കൗട്ട് പഞ്ച് അടിച്ചത്. വെങ്കലം നേടിയ മേരി കോം ടൂർണമെൻറിൽ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കുന്ന ബോക്സറെന്ന നേട്ടം സ്വന്തമാക്കി. ഇതോടെ ടൂർണമെൻറിൽ ആറു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലമടക്കം മേരി കോമിെൻറ മെഡൽ സമ്പാദ്യം എട്ടായി.
തായ്ലൻഡിെൻറ ചുതാമത് രക്സതിനെ ഇടിച്ചിട്ട മഞ്ജു മേരി കോമിനു (2001) ശേഷം അരങ്ങേറ്റത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ േബാക്സറെന്ന നേട്ടം സ്വന്തം പേരിലാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മഞ്ജു റഷ്യയുടെ എകത്രീന പാൽട്കേവയെ നേരിടും.
69 കി. വിഭാഗത്തിൽ ചൈനീസ് ബോക്സർ യാങ് ലിയൂവിനോട് പൊരുതിത്തോറ്റാണ് ലോവ്ലിനക്ക് തുടർച്ചയായ രണ്ടാം തവണയും വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. അരങ്ങേറ്റത്തിൽ സ്വർണം നേടാനുറച്ചെത്തിയ ജമുന ബോറക്ക് (54 കി.) ചൈനീസ് തായ്പേയിയുടെ ഹുവാങ് സിയാവോയോടാണ് അടിയറവ് പറയേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.