ന്യൂഡൽഹി: വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ് 48 കിലോഗ്രാം വിഭാഗത്തിൽ അഞ്ചുതവണ സ്വർണമെഡൽ ജേതാവായ ഇന്ത്യയുടെ മേരി കോം ക്വാർട്ടർ ഫൈനലിൽ. ആറാം സ്വർണം തേടിയുള്ള പോരാട്ടത്തിൽ കസാഖ്സ്താെൻറ അയ്ജെറിം കെസനായേവയെയാണ് മേരി കോം തോൽപിച്ചത്.
ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ വാശിയേറിയ മൂന്നു റൗണ്ട് പോരാട്ടത്തിലായിരുന്നു ജയം. കസാഖ് താരത്തെ നേരേത്ത പോളണ്ടിൽ നടന്ന സിലേഷ്യൻ ഒാപണിലും മേരികോം തോൽപിച്ചിരുന്നു. 54 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മനിഷ മൗൺ ക്വാർട്ടറിൽ കടന്നു.
കസാഖിസ്താെൻറ ലോകചാമ്പ്യൻ ഡിന സൊലാമാനെ 5-0ത്തിന് ഇടിച്ചുവീഴ്ത്തിയാണ് മനിഷയുടെ മുന്നേറ്റം. അതേസമയം, മെഡൽ പ്രതീക്ഷിച്ച താരമായ സരിതാ ദേവി (60 കിലോ) പ്രീക്വാർട്ടറിൽ വീണു. അയർലൻഡിെൻറ കെല്ലി ആൻ 2-3നാണ് സരിതയെ ഇടിച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.