ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കക്കായി ഫുട്​ബാളും ടെന്നീസും ഹോക്കിയും കളിച്ചിട്ടുണ്ടോ?; യാഥാർഥ്യം അറിയാം

എ.ബി ഡിവില്ലിയേഴ്​സ്​ ക്രിക്കറ്റിൽ ഒരു ഇതിഹാസമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഗ്രൗണ്ടിൻെറ 360 ഡിഗ്രിയിലും പന്തടിച്ച്​ തെറിപ്പിക്കാനുള്ള ഡിവില്ലിയേഴ്​സിൻെറ അമാനുഷിക പാടവം ലോകം പലകുറി കണ്ടതാണ്​. കൂടാതെ ഒന്നാന്തരമായി ഫീൽഡിങ്ങും കീപ്പിങ്ങും ചെയ്യും.

ദക്ഷിണാഫ്രിക്കക്കാരനാണെങ്കിലും എ.ബി.ഡി ഇന്ത്യക്കാരുടെയും പ്രിയപ്പെട്ടവൻ തന്നെ. ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങു​േമ്പാൾ പോലും ആരാധകർ എ.ബി.ഡിക്കായി ആർത്തുവിളിക്കാറുണ്ട്​. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സ്​ ജഴ്​സിയിലും എ.ബി.ഡിയുടെ മിന്നും പ്രകടനങ്ങൾ പലകുറി കണ്ടിട്ടുണ്ട്​.എന്നാൽ ഡിവി​ല്ലിയേഴ്​സിനെക്കുറിച്ച്​ പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്​.

ഡിവി​ല്ലിയേഴ്​സ്​ റഗ്​ബിയിലും ടെന്നീസിലും നീന്തലിലുമെല്ലാം വിവിധ തലങ്ങളിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും വാർത്തകൾ പരന്നിട്ടുണ്ട്​. ചില ഓൺലൈൻ​ പോർട്ടലുകൾ ഇക്കാര്യം വാർത്തയാക്കിയിട്ടുമുണ്ട്​. പലരും ഇത്തരം വാർത്തകർ വിശ്വസിച്ച്​ ആവേശത്തോടെ ഷെയർ ചെയ്യാറുണ്ട്​. എന്നാൽ എന്താണിതിലെ യാഥാർഥ്യം. എബിഡിയുടെ ആത്മകഥയിൽ അദ്ദേഹം തന്നെ പറയുന്നതിൻെറ അടിസ്ഥാനത്തിൽ വ്യക്തത വരുത്താം.

പ്രചാരണം: ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്ക അണ്ടർ 19 ദേശീയ ബാഡ്​മിൻറൺ ചാമ്പ്യനായിരുന്നു

വാസ്​തവം: ഞാൻ സ്​കൂളിൽ വെച്ച്​ ബാഡ്​മിൻറൺ കളിച്ചിട്ടില്ല. എൻെറ ഓർമ ശരിയാണെങ്കിൽ ഞാ​നെ​െൻെറ ജീവിതത്തിൽ ബാഡ്​മിൻറൺ കളിച്ചത്​ ദക്ഷിണാഫ്രിക്കൻ കീപ്പർ മാർക്​ ബൗച്ചറുമായി തമാശ​ക്ക്​ മാത്രമാണ്​.

പ്രചാരണം: ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കയുടെ ജൂനിയർ ഹോക്കി ടീമിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


വാസ്​തവം: ഞാൻ സ്​കൂളിൽ വെച്ച്​ ഒരു വർഷം ഹോക്കി കളിച്ചിരുന്നു. പക്ഷേ ഒരിക്കലും നാഷണൽ ഹോക്കി സ്​​ക്വാഡിലേക്കോ സമാന പദവിയിലേക്കോ എത്തിയിട്ടില്ല.

പ്രചാരണം: ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കയുടെ ജൂനിയർ ഫുട്​ബാൾ ടീമിലേക്ക്​തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വാസ്​തവം: ഞാൻ ഫുട്​ബാൾ കളിച്ചി​ട്ടേയില്ല. ദക്ഷിണാഫ്രിക്കൻ ടീമുമായുള്ള വാം അപിനിടെ മാത്രമാണ്​ ഫുട്​ബാൾ അൽപമെങ്കിലും കളിച്ചിട്ടുള്ളത്​

പ്രചാരണം: ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കയുടെ ജൂനിയർ ഡേവിസ്​ കപ്പിനുള്ള ടെന്നീസ്​ ടീമിലേക്ക്​്​ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​

വാസ്​തവം: ചെറുപ്പത്തിൽ ഞാൻ ടെന്നീസ്​ കളിച്ചിട്ടുണ്ട്​്​. ആ കളി ഇഷ്​ടമാണ്​. കുറച്ചുകാലത്തേക്ക്​ എൻെറ സമപ്രായക്കാരിൽ ഞാൻ ദേശീയ തലത്തിൽ ഒന്നാമതായിട്ടുണ്ട്​.

ദക്ഷിണാഫ്രിക്കൻ ടെന്നീസ്​ താരം കെവിൻ ആ​ൻഡേഴ്​സൺ തൻെറ കുട്ടിക്കാലത്ത്​ ഡിവി​ല്ലിയേഴ്​സുമായി ഒരു മത്സരത്തിൽ തോറ്റത് വാർത്ത സമ്മേളനത്തിനിടെ വിവരിച്ചിരുന്നു.

പ്രചാരണം: നീന്തലിൽ ആറ്​ ദേശീയ റെക്കോഡുകൾ ഡിവില്ലിയേഴ്​സിൻെറ പേരിലുണ്ട്​


വാസ്​തവം: വാംബാത്​സ്​ പ്രൈമറി സ്​കുളിൽ പഠിക്കു​േമ്പാൾ നീന്തലിൽ ഞാൻ റെക്കോർഡ്​ ഇട്ടിട്ടുണ്ട്​. അതല്ലാതെ ദേശീയ തലത്തിൽ യാതൊരു റെക്കോർഡും എനിക്കില്ല.

പ്രചാരണം: ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കയുടെ ജൂനിയർ റഗ്​ബി ടീം ക്യാപ്​റ്റനായിരുന്നു

വാസ്​തവം: ഞാൻ ദക്ഷിണാഫ്രിക്കയെ ഒരു സ്​റ്റേജിലും റഗ്​ബിയിൽ പ്രതിനിധീകരിച്ചിട്ടില്ല. ക്യാപ്​റ്റനുമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.