ക്യാപ്റ്റനെന്ന നിലക്ക് രോഹിത് ശർമക്കും പുതുതായി മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്ത ഇതിഹാസ താരം രാഹുൽ ദ്രാവിഡിനും ഇന്ത്യ ഇപ്പോൾ നേരിടുന്ന ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് ഗംഭീറിന്‍റെ പ്രതികരണം.
തിങ്കളാഴ്‌ച നമീബിയയുമായുള്ള ഇന്ത്യയുടെ മത്സരം ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെയും മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരിക്കും. ഇരുവർക്കും ഒരു ഐ.സി.സി കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല. ദ്രാവിഡ് മുഖ്യ പരിശീലകനായും രോഹിത് ശർമ നായകനായും ചുമതലയേൽക്കുന്നതോടെ എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ് ഗംഭീർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ മുന്നേറേണ്ടതുണ്ടെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ഈ ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇംഗ്ലണ്ടിന്റെ മാതൃക പിന്തുടർന്ന് ഉടൻ ഐ.സി.സി ടൂർണമെന്റ് വിജയിക്കുമെന്നും ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.