ഇന്ത്യൻ സൂപ്പർ ലീഗ് എന്നു തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും പുതിയ സീസണിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കെണ്ടിരിക്കുകയാണ്. പതിവു പോലെ ഇത്തവണയും അടിമുടി മാറും. പരിശീലക സ്ഥാനത്ത് സ്പാനിഷ് കോച്ച് കിബു വികുന എത്തുന്നത് മുതൽ തുടങ്ങുന്നു, പുതിയ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിെൻറ മാറ്റങ്ങൾ. ആരൊക്കെ നിൽക്കും, ആരൊക്കെ പോകും എന്ന വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയില്ലെങ്കിലും മുൻ നിരതാരങ്ങൾക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പണം എറിഞ്ഞുകൊണ്ടിരിക്കുകയാണ്.
പണം എറിയാം, ജയം വേണം
കോവിഡ് പ്രതിസന്ധിയിലാണെങ്കിലും കാര്യമായ മാറ്റങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് തുടക്കം കുറിച്ചിട്ടുണ്ട്. മുൻ കോച്ചായ എൽക്കോ ഷട്ടോറിയെ മാറ്റി, പരിശീലകാനായി ഐ ലീഗിൽ കഴിവു തെളിയിച്ച സ്പാനിഷ് കോച്ച് കിബു വികുനയെ കൊണ്ടുവന്നാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ചുവടുവെപ്പ്. മോഹൻ ബഗാനെ ഇത്തവണ ഐ ലീഗ് ചാമ്പ്യന്മാരാക്കിയത് വികുനയുടെ തന്ത്രങ്ങളായിരുന്നു. അക്രമണാത്മക ശൈലി സ്വീകരിക്കുന്ന സ്പാനിഷ് കോച്ച്, ടീമിൽ വൻ മാറ്റങ്ങൾ വരുത്തുമെന്നും ഉറപ്പാണ്. അതിെൻറ ആദ്യ പടിയാണ് അഞ്ചു കോടി രൂപ മുടക്കി ബംഗളൂരു എഫ്.സിയുടെ യുവ വിങ്ങർ നിഷു കുമാറിനെ സ്വന്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ബ്ലാസ്റ്റേഴ്സിെൻറ ഈ നീക്കം മറ്റു ക്ലബുകളെ ഞെട്ടിച്ചിട്ടുണ്ട്. ക്ലബ് ഐകൺ ആയിരുന്ന പ്രതിരോധ താരം സന്ദേഷ് ജിങ്കാന് പകരമായാണ് നിഷു കുമാറിനെ ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.
പ്രതിരോധ നിരക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരനായി നിഷുകുമാർ ഇതോടെ മാറും. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാെൻറ പ്രതിഫല റെക്കോർഡാണ് ചണ്ഡീഗഢുകാരനായ താരം സ്വന്തം പേരിലാക്കിയത്. ജിങ്കാൻ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഇടതു-വലതു വിങ്ങുകളിൽ ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതാണ് ഈ 22 കാരെൻറ മിടുക്ക്. 2015ലാണ് താരം ബംഗ്ലൂരു സീനിയർ ടീമിലേക്കെത്തുന്നത്.
വിദേശികൾ ആരൊക്കെ?
വിദേശ താരങ്ങളിൽ ആരൊക്കെ ക്ലബിൽ തുടരുമെന്നതിൽ ഇതുവരെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ടീമിെൻറ ടോപ് സ്കോററായ ബർതലോമിയോ ഒഗ്ബച്ചെയെ നിലനിർത്താൻ വൻ പ്രതിഫലം ക്ലബിന് നൽകേണ്ടിവരും. കിബു വികുന താരത്തെയും സ്പാനിഷ് താരമായ സെർജിയോ സിഡോൻചയെയും ടീമിൽ നിലനിർത്തണമെന്ന് മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റി ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്.സിയാണ് ഒഗ്ബച്ചെയുടെ പിന്നാലെയുള്ളത്.
അതേസമയം, എൽകോ ഷട്ടോറി ഏതെങ്കിലും ഐ.എസ്.എൽ ക്ലബിലേക്ക് എത്തിയാൽ, കോച്ചുമായി ഏറെ അടുപ്പമുള്ള ഇരുവരും ബ്ലാസ്റ്റേഴ്സ് വിടും. നിലവിൽ ഷട്ടോറിയെ ഒരു ക്ലബുകളും ഇതുവരെ സമീപിച്ചിട്ടില്ല. മോഹൻ ബാഗാെൻറ സെൻട്രൽ മീഡ്ഫീൽഡർ സ്പാനിഷുകാരനായ ജോസെബ ബെയ്റ്റിയയെ വികുന ബ്ലാസ്റ്റേഴ്സിലെത്തിച്ചിട്ടുണ്ട്. നേരത്തെ, ജാംഷഡ്പൂർ എഫ്.സി താരം ടിരിയെ (ജോസഫ് ലൂയിസ് എസ്പിനോസ അറോയോ) റാഞ്ചാൻ ശ്രമം നടത്തിയെങ്കിലും പ്രതിഫല തർക്കത്തിൽ വേർപിരിഞ്ഞു. മൂന്ന് വർഷത്തേക്ക് മുൻ അത്ലറ്റികോ മഡ്രിഡ് താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും ഏജൻറ് ആവശ്യപ്പെട്ട പണം നൽകാൻ ആവില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അറിയിക്കുകയായിരുന്നു.
ഗോൾ വലകാക്കാൻ മികച്ച താരമില്ല എന്ന പോരായ്മയായിരുന്നു കഴിഞ്ഞ സീസണിൽ പ്രധാനമായും നേരിട്ടിരുന്നത്. അതിന് പരിഹാരമായി ആൽബിനോ ഗോമസിനെ ഒഡിഷ എഫ്.സിയിൽ നിന്നും ബ്ലാസ്റ്റേഴ്സ് വാങ്ങിയിട്ടുണ്ട്.
പുതിയ സ്പോർട്ടിങ് ഡയരക്ടർ കരോലിസ് സ്കിൻകിസ് മികച്ച താരങ്ങളെ കളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ താരങ്ങളാണ് കരോലിസ് സ്കിൻകിസിെൻറ പ്രഥമ പരിഗണന.
തൽക്കാലം കൊച്ചി വിട്ട് എവിടേക്കുമില്ല
ബ്ലാസ്റ്റേഴ് ഹോംഗ്രൗണ്ട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും ഈ വർഷം അങ്ങനെയൊരു സാധ്യതയില്ല. കഴിഞ്ഞ സീസണിൽ കൊച്ചി നഗരസഭയും ജി.സി.ഡി.എയുമായുള്ള അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തുവന്നിരുന്നു. നികുതി തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. മൈതാനം പരിപാലിച്ച േകരള ക്രിക്കറ്റ് അസോസിയേഷനും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതും പ്രശ്നത്തിനിടയാക്കി. അതോടെ, ബ്ലാസ്റ്റേഴ്സ് കൊച്ചി നഗരം വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു.
എന്നാൽ, കൊറോണ മഹാമാരിയും ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഒത്തുചേരുേമ്പാൾ, അത്തരമൊരു മാറ്റം ഈ സീസണിൽ ഇനി നടക്കാനിടയില്ല. നിലവിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറ ശേഷി കോഴിക്കോടു സ്റ്റേഡിയത്തിനില്ലാത്തതും ഈ മാറ്റത്തിന് ബ്ലാസ്റ്റേഴ്സ് തയാറവാൻ സാധ്യത കുറവാണ്. ഒപ്പം ഒരു ടീമിന് രണ്ട് ഹോം ഗ്രൗണ്ടുകൾ എന്നത് ഐ.എസ്.എൽ അധികൃതർ അംഗീകരിക്കില്ല. എങ്കിലും, തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയ ടീമിന് കാണികളെ തിരിച്ചു പിടിക്കാൻ കോഴിക്കോട് അടക്കം പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചേക്കും.
ഐ.എസ്.എൽ നീളും
കോവിഡ് വ്യാപനം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെകളി തുടങ്ങുന്നത് ഡിസംബർ വരെ ആയേക്കാമെന്നാണ് സൂചന. സാധാരണ ഒക്ടോബറിലായിരുന്നു സീസൺ ആരംഭിച്ചിരുന്നത്. കാണികളില്ലാതെ യൂറോപ്പ്യൻ മാതൃകയിൽ തുടങ്ങാനും ആലോചനയുണ്ടെങ്കിലും അത് ക്ലബുകളുെട വരുമാനത്തെ കാര്യമായി ബാധിച്ചേക്കും. സാമ്പത്തിക തിസന്ധിയുണ്ടാവുന്നതിനാൽ എല്ലാ ക്ലബുകളെയും പണമൊഴുക്കും നിലച്ചേക്കും.
ഇതോടെ ഇത്തവണ വമ്പൻ വിദേശ താരങ്ങൾ ഇന്ത്യയിലേക്കുണ്ടാവില്ലെന്നുറപ്പാണ്. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടർ 17 വനിത ലോകകപ്പ് കോവിഡ് കാരണം 2021ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ അൽപം വൈകി ടൂർണമെൻറ് തുടങ്ങിയാലും പ്രശ്നമാവില്ലെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.