ഭോപ്പാൽ: 2022ലെ ഖത്തർ ഫുട്ബാൾ ലോകകപ്പിനുള്ള സ്റ്റേഡിയത്തെ ആർ.എസ്.എസ് നിർമിച്ച കോവിഡ് കേന്ദ്രമാക്കി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 2020 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ വീണ്ടും വൈറലാക്കിയത്.
വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർ.എസ്.എസ് എന്നാൽ നുണകളുടെ നേതാവാണ്. ഖത്തർ സ്റ്റേഡിത്തെ ആർ.എസ്.എസ് നിർമിച്ച കോവിഡ് കേന്ദ്രമാക്കിയിരിക്കുന്നുവെന്ന് ചിത്രം സഹിതം ദിഗ്വിജയ് സിങ് ഫേസ്ബുക്കിൽ കുറിച്ചു.
ഖത്തറിലെ അൽഖോറിൽ നിർമിച്ച അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ ചിത്രമാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പൗരാണിക അറബ് തമ്പുകളുടെ മാതൃകയിൽ നിർമിച്ച സ്റ്റേഡിയത്തിൽ 60000 പേർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. അൽ ബെയ്ത് സ്റ്റേഡിയം അതിശയകരമായിരിക്കുന്നെന്നും അറബ് ശൈലിയിലുള്ള മാതൃക ഏറെ മികച്ചു നിൽക്കുന്നതാണെന്നും സന്ദർശനം നടത്തിയ ശേഷം ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.